Sunday, May 12, 2024
HomeKeralaഅന്താരാഷ്‌ട്ര ചലച്ചിത്ര മേള: സമഗ്രസംഭാവനാ പുരസ്‌കാരം എം.ആര്‍. ഗോപകുമാറിന്

അന്താരാഷ്‌ട്ര ചലച്ചിത്ര മേള: സമഗ്രസംഭാവനാ പുരസ്‌കാരം എം.ആര്‍. ഗോപകുമാറിന്

തിരുവനന്തപുരം: മൂന്നാമത് സെവന്‍ത് ആര്‍ട്ട് ഇന്‍ഡിപ്പെന്‍ഡന്‍ഡ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ സമഗ്ര സംഭാവനയ്‌ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് നടന്‍ എം.ആര്‍.

ഗോപകുമാര്‍ അര്‍ഹനായി. 21ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും. ശില്പവും പ്രശംസാപത്രവും ഉള്‍പ്പെടുന്നതാണ് സമ്മാനം. 19 മുതല്‍ 21 വരെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഏഴു രാജ്യങ്ങളില്‍ നിന്നുമുള്ള 24 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മാര്‍ ഇവാനിയോസ് കോളജുമായി ചേര്‍ന്ന് നടത്തുന്ന ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ചലച്ചിത്രകാരന്മാര്‍ പങ്കെടുക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ വേണു നായര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular