Saturday, September 23, 2023
HomeUncategorizedപിടി 7ന്റെ രണ്ടു കണ്ണുകള്‍ക്കും തിമിരം; നിലവിലെ സാഹചര്യത്തില്‍ ശസ്ത്രക്രിയ അസാധ്യം

പിടി 7ന്റെ രണ്ടു കണ്ണുകള്‍ക്കും തിമിരം; നിലവിലെ സാഹചര്യത്തില്‍ ശസ്ത്രക്രിയ അസാധ്യം

ധോണി: കാട്ടുകൊമ്ബന്‍ പി ടി 7ന്റെ രണ്ട് കണ്ണുകള്‍ക്കും തിമിരം. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്യത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

ശസ്ത്രക്രിയ നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണെന്നാണ് വിലയിരുത്തല്‍. കൊമ്ബന്റെ അക്രമ സ്വഭാവത്തിന് കാരണം കാഴ്ച പ്രശ്‌നമെന്നാണ് നിഗമനം. ആനയെ ഇനി കൂട്ടില്‍ കയറ്റേണ്ടെന്ന തീരുമാനത്തിലാണ് വനംവകുപ്പുള്ളത്.

വെറ്റിനറി ഡോക്ടര്‍മാര്‍ പിടി 7ന്റെ കാഴ്ച്ച നഷ്ടപ്പെട്ട സംഭവത്തില്‍ തുടര്‍ ചികിത്സ വെകുന്നതിനെ സംബന്ധിച്ച്‌ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പാലക്കാട് ടസ്‌കര്‍ സെവന്‍ ന്നെ പി ടി 7 നാല് വര്‍ഷത്തോളമായി പാലക്കാട് ധോണി പ്രദേശത്തെ ഉറക്കം കെടുത്തിയ കാട്ടുകൊമ്ബനായിരുന്നു. ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ നാല് വര്‍ഷം നാശമുണ്ടാക്കിയ കൊമ്ബനാണ് ഈ ആന. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു.കൊല്ലപ്പെട്ടത് മായാപുരം സ്വദേശിയായ ശിവരാമനായിരുന്നു.

പി ടി 7നെ ശ്രമകരമായ ദൗത്യത്തിലൂടെ വനം വകുപ്പ് പിടികൂടുകയായിരുന്നു. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ അമ്ബത് മീറ്റര്‍ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിര്‍ക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular