Saturday, September 23, 2023
HomeKeralaപൊതുപ്രവര്‍ത്തകൻ ജി. ഗിരീഷ് ബാബു മരിച്ച നിലയില്‍

പൊതുപ്രവര്‍ത്തകൻ ജി. ഗിരീഷ് ബാബു മരിച്ച നിലയില്‍

ളമശ്ശേരി: വിവരാവകാശ പ്രവര്‍ത്തകനും വിവാദമായ നിരവധി പൊതുതാല്‍പര്യ കേസുകളിലെ ഹരജിക്കാരനുമായ കൊച്ചിൻ യൂണിവേഴ്സിറ്റിക്ക് സമീപം കാരുവള്ളി റോഡില്‍ പുന്നക്കാട്ട് വീട്ടില്‍ ജി.

ഗീരീഷ് ബാബു (48)വിനെ മരിച്ച നിലയില്‍ കണ്ടെത്തി. കളമശേരിയിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബത്തോടൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന ഇദ്ദേഹം ചികിത്സയിലായിരുന്നെന്നാണ് വിവരം. പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

പിതാവ്: പരേതനായ ഗോപാലകൃഷ്ണൻ. മാതാവ്: രത്നമ്മ. ഭാര്യ: ലത (കളമശേരി നഗരസഭ ജീവനക്കാരി), മക്കള്‍: അളകനന്ദ, അരുന്ധതി, ആദിത്യ ലക്ഷ്മി (മൂന്ന് പേരും തൃക്കാക്കര സെന്‍റ് ജോസഫ് സ്കൂള്‍ വിദ്യാര്‍ഥികള്‍).

സംസ്ഥാനത്ത് വിവാദം സൃഷ്ടിച്ച നിരവധി കേസുകളില്‍ പെതുതാല്‍പര്യ ഹരജിയിലൂടെ ഇദ്ദേഹം ശ്രദ്ധയേനായിരുന്നു. പാലാരിവട്ടം അഴിമതി, വീണ വിജയനെതിരെയുളള മാസപ്പടി ആരോപണം തുടങ്ങി നിരവധി കേസുകള്‍ ഇക്കൂട്ടത്തില്‍ പെടുന്നു. മാസപ്പടി കേസില്‍ മൂവാറ്റുപുഴ വിജിലൻസ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് ഗിരീഷിന്‍റെ മരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular