2023 ഐസിസി ഏകദിന ലോകകപ്പിനു മുമ്ബായി ഇന്ത്യയുടെ അവസാന പരമ്ബരയാണ് ഓസ്‌ട്രേലിയയ്ക്ക് എതിരേ നടക്കുന്നത്. 2023 ഏകദിന ലോകകപ്പിലേക്ക് ഇനിയുള്ളത് 17 ദിനങ്ങളുടെ അകലം.
ഈ മാസം 22, 24, 27 തീയതികളിലാണ് ഇന്ത്യ x ഓസ്‌ട്രേലിയ ഏകദിന പോരാട്ടങ്ങള്‍. മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മയും കോഹ് ലിയും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും.
മൂന്നാം ഏകദിനത്തിനായി ആര്‍. അശ്വിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഷ്യ കപ്പിനിടെ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലും മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ സംഘത്തിലുണ്ട്.
ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക് വാദ്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഷാര്‍ദുള്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍. അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.
മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുള്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്‍. അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.