കോഴഞ്ചേരി: കോയിപ്രം അയിരക്കാവ് പാടത്ത് യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അയിരക്കാവ് പാറയ്‌ക്കല്‍ പ്രദീപ് (35) എന്നയാളാണ് മരിച്ചത്.
കൊലപാതകത്തിന് പിന്നില്‍ മോൻസി എന്നയാളാണെന്നാണ് സംശയം. ഇയാളുടെ ഭാര്യയുമായി പ്രദീപിനുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.