കോഴിക്കോട്: പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പശ്ചാത്തലത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിത്തുടങ്ങി.
13ാം തിയതി മുതല്‍ കണ്ടെയ്ൻമെന്റ് സോണാക്കിയ പ്രദേശങ്ങളിലാണ് ഇളവ്,. .കടകള്‍ രാത്രി 8 വരെ പ്രവര്‍ത്തിപ്പിക്കാം, ബാങ്കുകള്‍ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാമെന്നും ജില്ലാകളക്ടറുടെ ഉത്തരവില്‍ പറയുന്നു. അതേസമയം, മറ്റ് നിയന്ത്രണങ്ങള്‍ തുടരും.
നിപ ബാധിച്ചവരുമായി അടുത്ത സമ്ബര്‍ക്കത്തിലുള്ളത് 352 പേരാണ്. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. അവസാനം നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്ബര്‍ക്ക പട്ടികയില്‍ 127 പേരുണ്ട് . നിപ സ്ഥിരീകരിച്ച ആറുപേരില്‍ രണ്ടുപേരാണ് മരിച്ചത്. ചികിത്സയിലുള്ള നാലുപേരുടെ നില തൃപ്തികരമാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ മകനായ ഒമ്ബതുകാരന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. കണ്ടെയ്‌മെന്റ് സോണുകളിലെ 47605 വീടുകളില്‍ സര്‍വേ നടത്തി. ആരോഗ്യപ്രവര്‍ത്തകര്‍ 14,015 വീടുകളില്‍ ഇന്ന് സന്ദര്‍ശനം നടത്തി.
നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സര്‍വേ ടീം, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എൻ .സി. ഡി. സി), ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) എന്നീ മൂന്ന് കേന്ദ്രസംഘങ്ങളാണ് ജില്ലയിലുള്ളത്. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ സംഘവും കോഴിക്കോട്ടെത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര സംഘങ്ങളുമായി ചര്‍ച്ച നടത്തി.