Saturday, May 18, 2024
HomeIndiaപാര്‍ലമെന്റ് കണ്ടത് 14 പ്രധാനമന്ത്രിമാരെ

പാര്‍ലമെന്റ് കണ്ടത് 14 പ്രധാനമന്ത്രിമാരെ

ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്ര മോദി വരെ. പാര്‍ലമെന്റ് ഇതു വരെ കണ്ടത് 14 പ്രധാനമന്ത്രിമാരെ.

ഗുല്‍സാരിലാല്‍ നന്ദ രണ്ടു തവണയായി 26 ദിവസം ആക്ടിംഗ് പ്രധാനമന്ത്രിയായി.

പ്രധാനമന്ത്രിമാര്‍

  • ജവാഹര്‍ലാല്‍ നെഹ്റു – 1947 ആഗസ്റ്റ് 15 മുതല്‍ 1964 മേയ് 27 വരെ
  • ലാല്‍ ബഹാദൂര്‍ ശാസ്ത്രി – 1964 ജൂണ്‍ 9 മുതല്‍ 1966 ജനുവരി 11 വരെ
  • ഇന്ദിരാഗാന്ധി – 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച്‌ 24 വരെ, 1980 ജനുവരി 14 മുതല്‍ 1984 ഒക്ടോബര്‍ 31 വരെ
  • മൊറാര്‍ജി ദേശായ് – 1977 മാര്‍ച്ച്‌ 24 മുതല്‍ 1979 ജൂലായ് 28 വരെ
  • ചരണ്‍ സിംഗ് – 1979 ജൂലായ് 28 മുതല്‍ 1980 ജനുവരി 14 വരെ
  • രാജീവ് ഗാന്ധി – 1984 ഒക്ടോബര്‍ 31 മുതല്‍ 1989 ഡിസംബര്‍ 2 വരെ
  • വി.പി. സിംഗ് – 1989 ഡിസംബര്‍ രണ്ടു മുതല്‍ 1990 നവംബര്‍ 10 വരെ
  • ചന്ദ്രശേഖര്‍ – 1990 നവംബര്‍ 10 മുതല്‍ 1991 ജൂണ്‍ 21 വരെ
  • പി.വി. നരസിംഹ റാവു – 1991 ജൂണ്‍ 21 മുതല്‍ 1996 മേയ് 16 വരെ
  • എ.ബി. വാജ്പേയ് – 1996 മേയ് 16 മുതല്‍ 1996 ജൂണ്‍ 1 വരെ 16 ദിവസം. വീണ്ടും 1998 മാര്‍ച്ച്‌ 19 മുതല്‍ 2004 മേയ് 22 വരെ.
  • എച്ച്‌.ഡി. ദേവഗൗഡ – 1996 ജൂണ്‍ 1 മുതല്‍ 1997 ഏപ്രില്‍ 21 വരെ
  • ഐ.കെ.ഗുജ്റാള്‍ – 1997 ഏപ്രില്‍ 21 മുതല്‍ 1998 മാര്‍ച്ച്‌ 19 വരെ
  • മൻമോഹൻ സിംഗ് – 2004 മേയ് 22 മുതല്‍ 2014 മേയ് 26 വരെ
  • നരേന്ദ്രമോദി – 2014 മേയ് 26 മുതല്‍ തുടരുന്നു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular