Saturday, May 4, 2024
HomeCinemaറിലീസ് തീയതി പുറത്തുവിട്ടു; തീയറ്ററുകളില്‍ തരംഗം സൃഷ്ടിക്കാൻ വാലിബൻ എത്തുന്നു.

റിലീസ് തീയതി പുറത്തുവിട്ടു; തീയറ്ററുകളില്‍ തരംഗം സൃഷ്ടിക്കാൻ വാലിബൻ എത്തുന്നു.

രാധകര്‍ കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

ചിത്രം അടുത്ത വര്‍ഷം ജനുവരി 25 ന് തീയറ്ററുകളില്‍ എത്തും. മോഹൻലാലാണ് ചിത്രത്തിന്റെ റിലീസ് തീയതി സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ‘ദ കൗണ്ട് ഡൗണ്‍ സ്റ്റാര്‍ട്ട്‌സ്’ എന്ന തലക്കെട്ടോടെയാണ് മോഹൻലാല്‍ റിലീസ് തീയതി ആരാധകരെ അറിയിച്ചിരിക്കുന്നത്.

https://x.com/Mohanlal/status/1703733050369323326?s=20

സിനിമാ പ്രേമികള്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. താരരാജാവ് മോഹൻലാലിനെ നായകനാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാകും മോഹൻലാലിന്റെ വരവെന്നതും ചിത്രത്തിന് പ്രതീക്ഷകള്‍ കൂട്ടുകയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.

ചിത്രത്തിന്റെ റിലീസ് തീയതി ഇന്ന പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം തന്നെ താരം അസൂചനകള്‍ നല്‍കിയിരുന്നു. ഷിബു ബേബി ജോണിന്റെ ജോണ്‍ ആൻഡ് മേരി ക്രിയേറ്റീവ്‌സ്, മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് മലൈക്കോട്ടൈ വാലിബൻ നിര്‍മ്മിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠ രാജൻ, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥനന്ദി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബൻ മലയാളത്തിന് പുറമെ മറ്റു പ്രധാന ഭാഷകളിലും റിലീസാകും. തിരക്കഥ- പിഎസ് റഫീക്ക്, ഛായാഗ്രഹണം- മധു നീലകണ്ഠൻ, സംഗീതം- പ്രശാന്ത് പിള്ള, എഡിറ്റിംഗ്- ദീപു ജോസഫ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular