Saturday, July 27, 2024
HomeKeralaക്ഷേത്രത്തിലെ ഉദ്ഘാടനചടങ്ങില്‍ ജാതിയുടെ പേരില്‍ വിവേചനം നേരിട്ടുവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

ക്ഷേത്രത്തിലെ ഉദ്ഘാടനചടങ്ങില്‍ ജാതിയുടെ പേരില്‍ വിവേചനം നേരിട്ടുവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

കോട്ടയം: ജാതി വിവേചനം നേരിടേണ്ടി വന്നെന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഒരു ക്ഷേത്രത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ജാതിയുടെ പേരില്‍ തന്നെ മാറ്റി നിര്‍ത്തിയെന്നാണ് മന്ത്രിയുടെ തുറന്ന് പറച്ചില്‍.

കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പൂജാരിമാര്‍ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നല്‍കാതെ നിലത്തു വച്ചു. ജാതീയമായ വേര്‍തിരിവിനെതിനെതിരെ അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular