Saturday, July 27, 2024
HomeKeralaപാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കോ‍ഴിക്കോട് ബാലുശ്ശേരിയില്‍ പുത്തൂര്‍വട്ടത്ത് വച്ചാണ് അപകടം.

ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പേരാമ്ബ്രയിലേക്ക് പോകുമ്ബോ‍ഴായിരുന്നു അപകടമുണ്ടായത്. എന്നാല്‍ അപകടത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഒന്നും പറ്റിയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ഷിഹാബ് തങ്ങള്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ അപകട വിവരമറിഞ്ഞ് മിഡിയകളും പ്രിയപ്പെട്ടവരുമായി നിരവധി പേര്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്.

കോഴിക്കോട് ബാലുശ്ശേരിയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അദ്ദേഹം സുഖമായി വീട്ടിലെത്തിയിട്ടുണ്ട്. അദ്ദേഹവുമായി സംസാരിച്ച്‌ സുഖവിവരങ്ങള്‍ വിലയിരുത്തി. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹാന്വേഷണങ്ങള്‍ക്കും നന്ദി.

അല്ലാഹുവിന്റെ കാരുണ്യം നമ്മുടെ മേല്‍ എപ്പോഴും ഉണ്ടാവട്ടെ.

RELATED ARTICLES

STORIES

Most Popular