Saturday, July 27, 2024
HomeKeralaമോഹൻലാലിനെതിരായ ആനക്കൊമ്ബ് കേസില്‍ തുടര്‍ നടപടികള്‍ക്ക് സ്റ്റേ

മോഹൻലാലിനെതിരായ ആനക്കൊമ്ബ് കേസില്‍ തുടര്‍ നടപടികള്‍ക്ക് സ്റ്റേ

കൊച്ചി: മോഹൻലാല്‍ പ്രതിയായ ആനക്കൊമ്ബ് കേസില്‍ പെരുമ്ബാവൂര്‍ കോടതിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. 

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ആറ് മാസത്തേക്കാണ് സ്റ്റേ. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാല്‍ നല്‍കിയ ഹര്‍ജി മജിസ്‌ട്രേറ്റ് കോടതി തള്ളുകയും നവംബറില്‍ നേരിട്ട് ഹാജരാകാൻ മോഹൻലാല്‍ അടക്കമുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. – നിപ: ഹൈ-റിസ്ക് സമ്ബര്‍ക്ക പട്ടികയിലെ 61 പേരുടെ സ്രവ പരിശോധനാഫലങ്ങള്‍ നെഗറ്റീവ് 2011ല്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്. 

അനധികൃതമായി ആനക്കൊമ്ബ് സൂക്ഷിച്ചതിന് ആദായനികുതി വകുപ്പെടുത്ത കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മോഹൻലാലിനെ ഒന്നാം പ്രതിയാക്കി പെരുമ്ബാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനെതിരെ മോഹൻലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആനക്കൊമ്ബ് കൈവശം സൂക്ഷിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും പറയുന്നു.

RELATED ARTICLES

STORIES

Most Popular