Saturday, July 20, 2024
HomeIndiaട്രെഡ്മില്ലില്‍ നടക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ടു; ഹൃദയാഘാതം മൂലം 19-കാരന് ദാരുണാന്ത്യം

ട്രെഡ്മില്ലില്‍ നടക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ടു; ഹൃദയാഘാതം മൂലം 19-കാരന് ദാരുണാന്ത്യം

ക്‌നൗ: ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പത്തൊമ്ബതുകാരന് ദാരുണാന്ത്യം. ഗാസിയാബാദിലെ ഖോദ സ്വദേശി സിദ്ധാര്‍ഥ് കുമാര്‍ സിംഗ് ആണ് മരണത്തിന് കീഴടങ്ങിയത്.

വര്‍ക്കൗട്ടിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.

ട്രെഡ്മില്ലില്‍ പരിശീലിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ട്രെഡ്മില്ലില്‍ നടക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജിമ്മിലുള്ള മറ്റുരണ്ടുപേര്‍ ഉടന്‍തന്നെ സിദ്ധാര്‍ഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

RELATED ARTICLES

STORIES

Most Popular