Saturday, May 18, 2024
HomeIndiaപുതിയ പാര്‍ലമെന്റ് രാജ്യത്തിന്റെ പുത്തന്‍ തുടക്കം; പഴയ പാര്‍ലമെന്റ് ഇനി 'സംവിധാന്‍ സദന്‍': പ്രധാനമന്ത്രി

പുതിയ പാര്‍ലമെന്റ് രാജ്യത്തിന്റെ പുത്തന്‍ തുടക്കം; പഴയ പാര്‍ലമെന്റ് ഇനി ‘സംവിധാന്‍ സദന്‍’: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുന്നതോടെ രാജ്യത്തിന് പുതിയ തുടക്കമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയുടെ അഭിലാഷങ്ങള്‍ ഉള്‍ക്കൊണ്ടാകണം പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടതെന്നും രാജ്യം വൈകാതെ മൂന്നാമത്തെ വലിയ സാമ്ബത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ ചരിത്രപ്രസിദ്ധമായ സെന്‍ട്രല്‍ ഹാളില്‍ എംപിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

പഴയ പാര്‍ലമെന്റ് മന്ദിരം ഇനി മുതല്‍ സംവിധാന്‍ സദന്‍ ( ഭരണഘടനാ മന്ദിരം) എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047-ഓടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കണമെന്ന് മോദി പാര്‍ലമെന്റ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. 1952 മുതല്‍, ലോകമെമ്ബാടുമുള്ള 41 രാഷ്‌ട്രത്തലവന്മാര്‍ സെന്‍ട്രല്‍ ഹാളില്‍ എംപിമാരെ അഭിസംബോധന ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ 4,000-ത്തിലധികം നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമായിരുന്നു. ജമ്മുകശ്മീര്‍ സമാധാനത്തിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ രാജ്യസഭാ അംഗങ്ങളും ലോക്‌സഭാ അംഗങ്ങളും ഫോട്ടോ സെഷനായി ഒത്തുകൂടി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ ഫോട്ടോ സെഷനില്‍ പങ്കെടുത്തു. പുതിയ പാര്‍ലമെന്റില്‍ ചരിത്രപരമായ ബില്‍ പാസാക്കി കൊണ്ടാകും തുടക്കമെന്നാണ് സൂചന. വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലാകും വനിതാ സാംവരണ ബില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ആകും ബില്‍ അവതരിപ്പിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular