തിരുവല്ല: നെടുമ്ബ്രം ഗ്രാമപഞ്ചായത്തില്‍ നടന്ന 69 ലക്ഷം രൂപയുടെ സി.ഡി.എസ് ഫണ്ട് തട്ടിപ്പില്‍ പുളിക്കീഴ് പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു.
സി.ഡി.എസ് ചെയര്‍പേഴ്സൻ പി.കെ. സുജ, അക്കൗണ്ടന്‍റ് എ. സീനാമോള്‍, മുൻ വി.ഇ.ഒ വിൻസി എന്നിവര്‍ക്കെതിരെ കുടുംബശ്രീ ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. പ്രസന്നകുമാരിയും മെംബര്‍ സെക്രട്ടറി ശ്രീലതയും നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പണാപഹരണം, വഞ്ചന, വ്യജരേഖ ചമക്കല്‍ എന്നിവയടക്കം കുറ്റകൃത്യങ്ങള്‍ നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ പ്രാഥമികാന്വേഷണ ശേഷം പരാതി വിജിലൻസിന് കൈമാറുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് പുളിക്കീഴ് എസ്.എച്ച്.ഒ ഇ. അജീബ് പറഞ്ഞു.