Saturday, May 4, 2024
HomeCinemaഹിറ്റ് മേക്കര്‍ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം 'നുണക്കുഴി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് ;...

ഹിറ്റ് മേക്കര്‍ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം ‘നുണക്കുഴി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് ; നായകൻ ബേസില്‍ ജോസഫ്

ലയാളികളുടെ പ്രിയ സംവിധായകൻ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമായ’നുണക്കുഴി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.

ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായകൻ. സമൂഹ മാദ്ധ്യമങ്ങളിലുടെയാണ് ‘നുണകുഴി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകനും നടനുമായ ബേസില്‍ ജോസഫുമൊത്ത് ജീത്തു ജോസഫ് ഒന്നിക്കുമ്ബോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

നിലവില്‍ മോഹൻലാലിനെ നായകനാക്കി നേര് എന്ന സിനിമ ഒരുക്കുകയാണ് ജീത്തു ജോസഫ്. ഈ സിനിമ പൂര്‍ത്തിയായാല്‍ ഉടൻ ബേസില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. പ്രശസ്ത സിനിമ നിര്‍മ്മാണ കമ്ബനിയായ സരിഗമയും ജീത്തു ജോസഫിന്റെ വിന്റേജ് ഫിലിംസും ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് ഗ്രേസ് ആന്റണിയാണ്. ട്വല്‍ത്ത് മാൻ, കൂമൻ, എന്നി സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ കെ ആര്‍ കൃഷ്ണകുമാറാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിക്രം മെഹര്‍, സിദ്ധാര്‍ത്ഥ ആനന്ദ് കുമാര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ പുറത്ത് വിടും. സഹില്‍ ശര്‍മ്മയാണ് സഹ നിര്‍മ്മാതാവ്. സൂരജ് കുമാറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റര്‍ – വിനായക് വി എസ്, കോസ്റ്റും ഡിസൈനര്‍ – ലിന്റാ ജീത്തു, മേക്ക് അപ് – അമല്‍ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനെര്‍ – പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ – പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുധീഷ് രാമചന്ദ്രൻ, ഡിസൈൻ – യെല്ലോ ടൂത്ത്, പി ആര്‍ & മാര്‍ക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular