മൈസൂരു: എട്ടുവയസ്സുകാരനെ കൊലപ്പെടുത്തുകയും ജനങ്ങളെ ഭീതിയിലാഴ്്ത്തുകയും ചെയ്തതെന്ന് കരുതുന്ന കടുവയെ മൈസൂരുവില്‍ പിടികൂടി.
എച്ച് ഡി കോട്ട താലൂക്കില്‍ ചൊവ്വാഴ്ച രാത്രിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആണ്‍കടുവയെ പിടികൂടിയത്.
നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലെ മെതിക്കുപ്പെ വന്യജീവി റേഞ്ചില്‍ ഉള്‍പ്പെടുന്ന കല്ലഹട്ടി ഗ്രാമത്തിലാണ് എട്ടുവയസ്സുള്ള ചരണ്‍ നായക്കിനെ കടുവ കൊന്നത്. സെപ്റ്റംബര്‍ 4ന് മാതാപിതാക്കളോടൊപ്പം കൃഷിയിടത്തില്‍ നില്‍ക്കുമ്ബോഴായിരുന്നു സംഭവം. കടുവ കടിച്ചെടുത്ത് കൊണ്ടുപോയ കുട്ടിയുടെ മൃതദേഹം അല്‍പം അകലെ കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. സമീപ ഗ്രാമങ്ങളിലെ കന്നുകാലികളെയും കടുവ കൊന്നിരുന്നു. ഇത് ഗ്രാമവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
തുടര്‍ന്ന് കടുവയെ പിടികൂടാൻ വനംവകുപ്പ് സംഭവസ്ഥലത്തിന് സമീപം 10 കൂടുകളും 30 കാമറകളും സ്ഥാപിക്കുകയും ഡ്രോണുകള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. കുട്ടിയെ കൊന്നത് ഈ കടുവയാണോ എന്ന് നിരവധി പരിശോധനകള്‍ക്ക് ശേഷുമ സ്ഥിരീകരിക്കാനാകൂ എന്ന് മേട്ടിക്കുപ്പെ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.എൻ. ഹര്‍ഷിത് പറഞ്ഞു.
വെറ്ററിനറി ഡോക്ടര്‍ രമേശിന്റെ നേതൃത്വത്തില്‍ ഡി.ആര്‍.എഫ്.ഒ രഞ്ജിത്താണ് കടുവയെ പിടികൂടിയത്. മെട്ടിക്കുപ്പ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.എൻ ഹരിഷിത്ത്, എ.സി.എഫ് രംഗസ്വാമി തുടങ്ങിയവര്‍ ഓപറേഷനില്‍ പങ്കെടുത്തു.