വിയന്ന: ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ ഡാഷ്സെറ്റെയൻ പര്‍വതനിരകളില്‍ സാഹസികര്‍ക്കായി നിര്‍മ്മിച്ച ഇടുങ്ങിയ ഗോവണിയില്‍ നിന്ന് കാല്‍വഴുതി 300 അടിയോളം താഴ്ചയില്‍ വീണ ബ്രിട്ടീഷുകാരന് ദാരുണാന്ത്യം.
‘സ്വര്‍ഗത്തിലേക്കുള്ള ഗോവണി’ എന്നറിയപ്പെടുന്ന ഈ ഏരിയല്‍ ലാഡര്‍ ഇൻസ്റ്റഗ്രാമിലൂടെയും മറ്റും വൈറലായിരുന്നു.
സെപ്റ്റംബര്‍ 12നായിരുന്നു അപകടമെന്ന് അധികൃതര്‍ പറയുന്നു. ഗോവണിയിലൂടെ ഒറ്റയ്ക്ക് പര്‍വതത്തില്‍ കയറാനെത്തിയ 42 കാരൻ കാല്‍ വഴുതി താഴ്‌വരയിലേക്ക് വീഴുകയായിരുന്നു. പൊലീസുകാരും രക്ഷാപ്രവര്‍ത്തകരും നടത്തിയ തിരച്ചിലില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തി. അപകട സമയം ഗോവണിയില്‍ മരിച്ചയാള്‍ മാത്രമാണുണ്ടായിരുന്നത്. ഇയാളുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.