Friday, May 17, 2024
HomeKeralaനിറ്റ ജലാറ്റിൻ കമ്ബനിയിലെ സ്ഫോടനം രാസവസ്തുക്കള്‍ മൂലം

നിറ്റ ജലാറ്റിൻ കമ്ബനിയിലെ സ്ഫോടനം രാസവസ്തുക്കള്‍ മൂലം

കാക്കനാട്: നിറ്റ ജലാറ്റിൻ കമ്ബനിയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി മരിക്കാനിടയാക്കിയ സംഭവത്തിലെ സ്ഫോടനത്തിന് പിന്നില്‍ അപകടകാരികളായ രാസവസ്തുക്കളെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍.

പൊലീസി‍െൻറ ഫോറന്‍സിക് വിദഗ്ധരും കെമിക്കല്‍ ഹസാര്‍ഡ് അന്വേഷണ സംഘവും അഗ്നിരക്ഷ സേനയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥരും ബുധനാഴ്ച സംഭവ സ്ഥലത്ത് സംയുക്തമായി നടത്തിയ പരിശോധനയില്‍ രാസപദാര്‍ഥങ്ങളുടെ സാമിപ്യം കണ്ടെത്തി. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു.

സി.സി ടി.വി കാമറ ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചു. പ്ലാന്‍റിലെ ചൂളയില്‍ നിന്നുള്ള പൈപ്പ് ലൈൻ പരിശോധിച്ചെങ്കിലും ചോര്‍ച്ച കണ്ടെത്തിയില്ല.വിശദമായ പരിശോധനക്കായി പരിസരത്തുനിന്ന് ഒട്ടേറെ സാംപിളുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ പുറമേ നിന്നുള്ള വിദഗ്ധ‍െൻറ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചതായി കമ്ബനി മാനേജ്മെന്‍റ് അറിയിച്ചു. റിഫൈനറിയില്‍നിന്ന് വിരമിച്ച മുതിര്‍ന്ന സേഫ്റ്റി ഓഫിസറുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. പ്രാഥമിക റിപ്പോര്‍ട്ട് ഉടൻ തരാനും പിന്നീട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുെണ്ടന്ന് നിറ്റ ജലാറ്റിൻ എ.ഡി സജീവ്.കെ.മേനോൻ അറിയിച്ചു.

ഫാക്ടറിയ്ക്ക് പുറത്ത് വെച്ചിരുന്ന കാനുകളാണ് പൊട്ടിത്തെറിച്ചത്. കമ്ബനിയിലേക്ക് നേര്‍പ്പിച്ച സള്‍ഫ്യൂറിക് ആസിഡ് കൊണ്ടുവരുന്ന കാനുകളാണിവ. 15 ദിവസം കൂടുമ്ബോള്‍ നീക്കം ചെയ്തു വരുന്നു. വര്‍ഷങ്ങളായി ഇവിടെയാണ് ഉപയോഗ ശൂന്യമായ കാനുകള്‍ സൂക്ഷിക്കുന്നതെന്നും മാനേജ്മെൻറ് അറിയിച്ചു.

അതിനിടെ നിറ്റ ജലാറ്റിൻ കമ്ബനിയിലെ പൊട്ടിത്തെറിയില്‍ മരണപ്പെട്ട രജൻ ഒറാങ്കി‍െൻറ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുേമാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ അസമിലെ ദേക്കിയജൂലിയിലേക്ക് കൊണ്ടുപോയി. രജൻ അവിവാഹിതനാണ്. അടുത്ത മാസം വിവാഹം നടക്കാനിരിക്കേയാണ് അപകടമരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ചൊവ്വാഴ്‌ച രാത്രി എട്ടോടെയായിരുന്നു അപകടം. രണ്ട് മലയാളികള്‍ ഉള്‍െപ്പടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ജീവനക്കാരായ ഇടപ്പള്ളി സ്വദേശി നജീബ് (48), തൃക്കാക്കര തോപ്പില്‍ സ്വദേശി സനീഷ് (46) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയരായ ഇവര്‍ അപകട നില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അസം സ്വദേശികളായ രണ്ടു പേരുടെ പരിക്കുകള്‍ ഗുരുതരമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular