ന്യൂഡല്‍ഹി: കാനഡയിലെ സുഖ്ദൂല്‍ സിങ്ങിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയ്.
ഫേസ്ബുക്കിലൂടെയാണ് ലോറൻസിന്റെ സംഘം ഉത്തരവാദിത്വമേറ്റെടുത്തത്.
ഗുര്‍ലാല്‍ ബറാര്‍, വിക്കി മിഡഖേര എന്നിവരുടെ കൊലപാതകത്തിന് പിന്നില്‍ സുഖ്ദൂല്‍ സിങ്ങാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. വിദേശത്തായിരുന്നപ്പോഴും ഇയാള്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. മയക്കുമരുന്നിന് അടിമയായ സുഖ്ദൂല്‍ നിരവധി ആളുകളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും പാപങ്ങള്‍ക്കാണ് അയാള്‍ക്ക് ശിക്ഷ നല്‍കിയതെന്നും ലോറൻസ് ബിഷ്‍ണോയിയുടെ അനുയായികള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മയക്കുമരുന്ന് കേസിലെ പ്രതിയായ ലോറൻസ് ബിഷ്‍ണോയ് നിലവില്‍ അഹമ്മദാബാദിലെ ജയിലിലാണ് ഉള്ളത്. ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
വ്യാഴാഴ്ച രാവിലെയാണ് സുഖ്ദൂല്‍ സിങ് കാനഡയില്‍ കൊല്ലപ്പെട്ടത്. 2017ലാണ് ഇന്ത്യയില്‍ നിരവധി കേസുകളുള്ള സുഖ ദുൻക എന്നറിയപ്പെടുന സുഖ്ദൂല്‍ സിങ് വ്യാജ രേഖകള്‍ ഉപയോഗിച്ച് കാനഡയിലേക്ക് കടന്നത്. എൻ.ഐ.എയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഇയാളുണ്ട്. ഹന്നതിനിടെയാണ് പുതിയ കൊലപാതകം.
പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ദവീന്ദര്‍ ബാമിഹ സംഘത്തിന് സാമ്ബത്തികം അടക്കം എല്ലാ സഹായങ്ങളും സുഖ ദുൻക നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2022 മാര്‍ച്ച് 14ന് കബഡി താരം സന്ദീപ് സിങ് നങ്കലിനെ സുഖ ദുൻകയുടെ ആസൂത്രണത്തില്‍ ഒരു സംഘം കൊലപ്പെടുത്തിയിരുന്നു. ജലന്ധറിലെ മല്ലിയാൻ ഗ്രാമത്തില്‍ നടന്ന കബഡി മത്സരത്തിനിടെയാണ് കൊലപാതകം നടന്നത്. പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളുമായി കബഡി താരത്തിന്‍റെ കൊലപാതകം അടക്കം ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുഖ ദുൻക.