Saturday, May 4, 2024
HomeCinemaനാഗചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു

നാഗചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു

ഗീത ആര്‍ട്സിന്‍റെ ബാനറില്‍ ബണ്ണി വാസു നിര്‍മിച്ച്‌ അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി എഴുതി സംവിധാനം ചെയ്യുന്ന #NC23യുടെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുന്നു.

ഒരു മാസം മുൻപ് തന്നെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചിരുന്നു.ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ‘ലവ് സ്റ്റോറി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.

#NC23 നാഗ ചൈതന്യയുടെയും ചന്ദൂ മൊണ്ടേടിയുടെയും സിനിമ ജീവിതത്തിലെ ഏറ്റവും ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് . മികച്ച അണിയറപ്രവര്‍ത്തകരോട് കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികള്‍ക്കായി മാത്രം വലിയൊരു തുക തന്നെയാണ് നിര്‍മാതാക്കള്‍ ചെലവിടുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടൻ തന്നെ പുറത്തുവിടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular