Friday, May 17, 2024
HomeKeralaസ്വര്‍ണ വില കുറഞ്ഞു, പവന് 120 രൂപയുടെ ഇടിവ്

സ്വര്‍ണ വില കുറഞ്ഞു, പവന് 120 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ 4.6% ല്‍ നിന്ന് 5.1% ആയി ഉയര്‍ത്തിയത് സ്വര്‍ണവില കുറയാൻ കാരണമായി.

ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണിയില്‍ ഒരു പവന് 44,040 രൂപയാണ് ഇന്നത്തെ നിരക്ക്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 5505 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4558 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഈ മാസം ആദ്യം സ്വര്‍ണ വില 44,040 രൂപ ആയിരുന്നു. പിന്നീട് സെപ്ടംബര്‍ നാലിന് 44,240 രൂപ ആയി. സെപ്ട്ംബര്‍ 14, 15 തീയതികളില്‍ നിരക്ക് കുറഞ്ഞ് 44,600 വരെ എത്തിയിരുന്നു. ക‍ഴിഞ്ഞ ദിവസം 44,160 രൂപയായിരുന്നതാണ് 120 കുറഞ്ഞ് 44,040 ആയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular