Friday, May 17, 2024
HomeKeralaകാലിത്തീറ്റ സബ്‌സിഡി; അപേക്ഷയും അനുബന്ധരേഖകളും നല്‍കണം

കാലിത്തീറ്റ സബ്‌സിഡി; അപേക്ഷയും അനുബന്ധരേഖകളും നല്‍കണം

കോട്ടയം: വാഴൂര്‍ ബ്ലോക്കിലെ കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ, വെള്ളാവൂര്‍, ചിറക്കടവ് ഗ്രാമപഞ്ചായത്തുകളിലെ കറവപ്പശുക്കള്‍ക്കുള്ള കാലിത്തീറ്റ സബ്‌സിഡി പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ അപേക്ഷയും അനുബന്ധരേഖകളും നല്‍കണം.
സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വാങ്ങാൻ താത്പര്യപ്പെടുന്നുണ്ടെങ്കില്‍ ആധാര്‍, റേഷൻ കാര്‍ഡ് പകര്‍പ്പുകള്‍ സഹിതം ക്ഷീരസംഘം/ വെറ്ററിനറി സര്‍ജന്റെ സാക്ഷ്യപത്രത്തോടു കൂടിയ അപേക്ഷ വാഴൂര്‍ ബ്ലോക്കിലെ ക്ഷീരസംഘങ്ങളിലോ നെടുംകുന്നത്ത് പ്രവര്‍ത്തിക്കുന്ന വാഴൂര്‍ ക്ഷീരവികസന യൂണിറ്റിലോ ഒക്ടോബര്‍ ഏഴിനകം നല്‍കണം. ഫോണ്‍: 0481 2417722.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular