Friday, May 3, 2024
HomeGulfപാസ്പോര്‍ട്ടില്ലാതെ തന്നെ ധൈര്യമായി യാത്ര നടത്താം; നൂതന സംവിധാനമൊരുക്കി ദുബായ് വിമാനത്താവളം

പാസ്പോര്‍ട്ടില്ലാതെ തന്നെ ധൈര്യമായി യാത്ര നടത്താം; നൂതന സംവിധാനമൊരുക്കി ദുബായ് വിമാനത്താവളം

ബുദാബി: പാസ്പോര്‍ട്ടില്ലാതെ തന്നെ യാത്ര ചെയ്യാനുള്ള നൂതന സംവിധാനമൊരുക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം.

സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ചാണ് യാത്രികര്‍ക്ക് സമയം ലാഭിക്കാവുന്ന സൗകര്യമൊരുക്കിയിരിക്കുന്നത്. ടെര്‍മിനല്‍ മൂന്നിലെത്തുന്ന എമിറേറ്റ്സ് എയര്‍ലൈൻസ് യാത്രികര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാവുക.

ബയോമെട്രിക്സ് വിവരങ്ങളും ഫേഷ്യല്‍ റെകഗ്നിഷനും വഴിയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പാസ്പോര്‍ട്ട് രഹിത സേവനം ലഭ്യമാക്കുന്നത്. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ ലഭിക്കുമെന്നതിനാല്‍ ഇവര്‍ വിമാനത്താവളത്തില്‍ എത്തുന്നതിന് മുൻപ് തന്നെ പ്രൊഫൈലിംഗ് നടത്താനാകും. സ്മാര്‍ട്ട് ഗേറ്റില്‍ എത്തിയാല്‍ വിരലടയാളവും മുഖവും തിരിച്ചറിഞ്ഞ് ബാക്കി നടപടികള്‍ നൊടിയിടയില്‍ പൂര്‍ത്തിയാക്കാനാകും. ഈ സംവിധാനം മികവുറ്റതാക്കാൻ ബിഗ് ഡാറ്റയെ ആശ്രയിക്കും. വിവിധ എയര്‍പോര്‍ട്ടുകള്‍ യാത്രക്കാരുടെ പൂര്‍ണ വിവരം കൈമാറിയാല്‍ എമിഗ്രേഷൻ അടക്കമുള്ള നടപടി ഭാവിയില്‍ സുഗമമാക്കാൻ കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular