Friday, May 17, 2024
HomeKeralaഖാലിസ്ഥാൻ-ഐ.എസ്.ഐ കൂടിക്കാഴ്ചയെന്ന് റിപ്പോര്‍ട്ട്

ഖാലിസ്ഥാൻ-ഐ.എസ്.ഐ കൂടിക്കാഴ്ചയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിനിടെ പാക് രഹസ്യാന്വേഷണ ഏജൻസി ഐ.എസ്.ഐയുടെ ഏജന്റുമാരും ഖാലിസ്ഥാൻ ഭീകര സംഘടനാ തലവന്മാരും കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്.

കാനഡയിലെ വാൻകൂവറിലാണ് രഹസ്യ കൂടിക്കാഴ്ചയെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികള്‍ പറയുന്നു. അഞ്ചു ദിവസം മുൻപാണിതെന്നും സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തലവൻ ഗുര്‍പന്ത് സിങ് പന്നുവും മറ്റു ഖലിസ്ഥാൻ സംഘടനാ മേധാവികളും പങ്കെടുത്തുവെന്നുമാണ് സൂചന. ഇന്ത്യ വിരുദ്ധ പ്രചാരണം ശക്തമാക്കാൻ യോഗം തീരുമാനിച്ചതായും കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ഖാലിസ്ഥാൻ സംഘടനകള്‍ക്ക് പാക് സംഘടനകള്‍ വൻതോതില്‍ പണം നല്‍കുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസികള്‍ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular