കൊച്ചി: യു.കെ പാര്‍ലമെന്റിന്റെ എക്‌സലൻസ് പുരസ്‌കാരം എമിറേറ്റ്‌സ് ഫസ്റ്റ് എം.ഡി ജമാദ് ഉസ്മാന്. യു.കെ പാര്‍ലമെന്റിലെ ലോഡ്‌സ് ഹൗസില്‍ നടന്ന പുരസ്‌കാര ദാനചടങ്ങില്‍ വീരേന്ദ്ര ശര്‍മ എം.പി ജമാദ് ഉസ്മാന് പുരസ്‌കാരം നല്‍കി.
എം.പിമാരായ ക്രിസ് ഫിലിപ്, മാര്‍ക്ക് പൗസി, സാറാ അതേര്‍ട്ടണ്‍, മാര്‍ട്ടിൻ ഡേ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
യു.എ.ഇയില്‍ ഏഴു വര്‍ഷത്തെ സര്‍വീസ് പാരമ്ബര്യമുള്ള എമിറേറ്റ്‌സ് ഫസ്റ്റ് അഞ്ച് വര്‍ഷമായി യുകെയിലും പ്രവര്‍ത്തിക്കുന്നുണ്ട്. യു.കെ. ബിസിനസ് അനാലിസിസിന്റെ ഭാഗമായി യു.കെ. സര്‍ക്കാര്‍ എമിറേറ്റ്‌സ് ഫസ്റ്റ് എം. ഡി ജമാദ് ഉസ്മാന് എക്‌സലൻസ് അവാര്‍ഡ് നല്‍കി. യു.എ.ഇയില്‍ നിന്നും ലണ്ടനിലേക്ക് പ്രതിവര്‍ഷം അഞ്ച് മില്യൻ പൗണ്ടിന്റെ വരുമാനമുണ്ടാക്കുമെന്നും ഇരുന്നൂറ് കമ്ബനികളെ എത്തിക്കുമെന്നുമുള്ള എമിറേറ്റ്‌സ് ഫസ്റ്റിന്റെ ലക്ഷ്യങ്ങളെ യു.കെ . സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
എമിറേറ്റ്‌സ് ഫസ്റ്റ് ഇതുവരെ നാലായിരത്തി അഞ്ഞൂറോളം കമ്ബനികളാണ് യു.എ.ഇയില്‍ ആരംഭിച്ചത്. ലണ്ടനില്‍ രണ്ട് മില്യൻ പൗണ്ടിന്റെ പദ്ധതിയാണ് യു.കെയില്‍ 2024ല്‍ എമിറേറ്റ്‌സ് ഫസ്റ്റ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.