Saturday, December 9, 2023
HomeUncategorized'ഹിന്ദുക്കള്‍ കാനഡ വിടണം': സിഖ് സംഘടനയുടെ ആഹ്വാനം തള്ളി മന്ത്രിമാര്‍

‘ഹിന്ദുക്കള്‍ കാനഡ വിടണം’: സിഖ് സംഘടനയുടെ ആഹ്വാനം തള്ളി മന്ത്രിമാര്‍

ട്ടാവ: ഇന്ത്യക്കാരായ ഹിന്ദു പൗരന്മാര്‍ രാജ്യം വിടണമെന്ന സിഖ്സ് ഫോര്‍ ജസ്റ്റീസ്(എസ്‌എഫ്ജെ) സംഘടനയുടെ ആഹ്വാനം തള്ളി കനേഡിയൻ മന്ത്രിമാര്‍.

എസ്‌എഫ്ജെയുടെ ആഹ്വാനത്തെ അപലപിച്ച്‌ പൊതുസുരക്ഷാ വകുപ്പ് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് രംഗത്തെത്തി. കാനഡയില്‍ ഏതൊരു ജനവിഭാഗങ്ങള്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമുണ്ട്. കാനഡയുടെ ഈ നയത്തിന് വിരുദ്ധമായ രീതിയിലുള്ളതാണ് കനേഡിയൻ ഹിന്ദുക്കളോട് രാജ്യംവിടാൻ ആവശ്യപ്പെടുന്ന ഓണ്‍ലൈൻ വീഡിയോ പ്രചരിക്കുന്നതെന്നും ലെബ്ലാങ്ക് കൂട്ടിച്ചേര്‍ത്തു.

എസ്‌എഫ്ജെയുടെ പ്രകോപന വീഡിയോയില്‍ പ്രതികരിച്ച്‌ കാബിനറ്റ് അംഗം ഹര്‍ജിത് സജ്ജനും രംഗത്തെത്തി. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്കും കാനഡയില്‍ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പ്രസ്തുത അവകാശത്തെ ചോദ്യംചെയ്യാൻ ആര്‍ക്കും കഴിയില്ലെന്നും സജ്ജൻ പ്രസ്താവിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular