Saturday, July 27, 2024
HomeIndia'OBC സംവരണ ആവശ്യം അംഗീകരിക്കേണ്ടിയിരുന്നു'; വനിതാബില്‍ യാഥാര്‍ഥ്യമാക്കാനാവാത്തതില്‍ ഖേദമറിയിച്ച്‌ രാഹുല്‍

‘OBC സംവരണ ആവശ്യം അംഗീകരിക്കേണ്ടിയിരുന്നു’; വനിതാബില്‍ യാഥാര്‍ഥ്യമാക്കാനാവാത്തതില്‍ ഖേദമറിയിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ വനിതാ സംവരണ ബില്‍ പാസാക്കാൻ കഴിയാതിരുന്നതില്‍ 100 ശതമാനം ഖേദമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ള സ്ത്രീകള്‍ക്ക് സംവരണം എന്ന ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ നിയമം 10 വര്‍ഷം മുൻപുതന്നെ പ്രാബല്യത്തില്‍ വരുമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

വനിതാ സംവരണത്തിനകത്ത് പിന്നാക്ക വിഭാഗത്തിന് സംവരണം വേണമെന്ന് അന്ന് സമാജ്വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാ ദളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നനല്‍കുന്ന യു.പി.എ. സര്‍ക്കാര്‍ ആ ആവശ്യം നിരാകരിച്ചു. എസ്.പി.യും ആര്‍.ജെ.ഡി.യും ബില്ലിനുള്ള പിന്തുണ പിൻവലിച്ചതോടെ ബില്‍ ലോക്സഭയിലെത്തിയില്ല.

അതേസമയം, പാര്‍ലമെന്റില്‍ പാസാക്കിയ വനിതാ സംവരണ ബില്‍ ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണെന്നും രാഹുല്‍ പറഞ്ഞു. പത്തുവര്‍ഷം കഴിഞ്ഞ് ഇത് നടപ്പാക്കുമോ എന്ന് ആര്‍ക്കും അറിയില്ല. സെൻസസും മണ്ഡല പുനര്‍നിര്‍ണയവും കഴിയുമ്ബോള്‍ വര്‍ഷങ്ങളെടുക്കും. ഇപ്പോള്‍ തന്നെ നടപ്പാക്കാൻ കഴിയുന്നതാണിത്. എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

വനിതാ സംവരണ ബില്‍ മഹത്തരമാണ്. പക്ഷേ, അതിനുമുൻപ് സെൻസസും മണ്ഡല പുനര്‍നിര്‍ണയവും നടപ്പാക്കേണ്ടതുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇതിന് വര്‍ഷങ്ങളെടുക്കും. സംവരണം ഇന്നുതന്നെ നടപ്പാക്കാൻ കഴിയുമെന്നതാണ് സത്യം. ഇത് സങ്കീര്‍ണമായ ഒരു കാര്യമല്ല. പക്ഷേ, സര്‍ക്കാര്‍ അതിന് ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ ഇത് രാജ്യത്തിന് മുൻപില്‍ അവതരിപ്പിച്ചു. പക്ഷേ, പത്തുവര്‍ഷം കഴിഞ്ഞേ നടപ്പിലാക്കൂ. ഇത് നടപ്പാക്കുമോ എന്നത് ആര്‍ക്കുമറിയില്ല. ഇത് ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള ഒരു തന്ത്രമാണ്, രാഹുല്‍ പറഞ്ഞു.

https://x.com/ANI/status/1705110859952050225?s=20

RELATED ARTICLES

STORIES

Most Popular