Sunday, May 19, 2024
HomeIndia'വനിതാ ബില്‍'; മോദിക്ക് ബിജെപി ആസ്ഥാനത്ത് വൻ വരവേല്‍പ്

‘വനിതാ ബില്‍’; മോദിക്ക് ബിജെപി ആസ്ഥാനത്ത് വൻ വരവേല്‍പ്

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പാസ് ആയതോടെ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച്‌ ബിജെപി.

പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വനിതാ പ്രവര്‍ത്തകര്‍ പ്രത്യേക സ്വീകരണം നല്‍കി.

പാര്‍ട്ടി ഓഫീസിലേക്ക് എത്തിയ മോദിയെ പുഷ്പവൃഷ്ടി നടത്തിയും കൈയടിച്ചുമാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. സ്വീകരണത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍, ബില്‍ പാസാക്കിയത് തലമുറകള്‍ ആഘോഷമാക്കുമെന്ന് മോദി വ്യക്തമാക്കി. രാജ്യത്തെ സ്ത്രീകളുടെ അന്തസ് ഉയര്‍ത്തുന്ന നടപടിയാണ് കേന്ദ്രം അവതരിപ്പിച്ചത്. രാജ്യത്തെ സ്ത്രീകളെല്ലാം ഇത് ആഘോഷിക്കുകയും ഞങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുകയുമാണ്. നിരവധി തടസങ്ങളുണ്ടായിരുന്നെങ്കിലും ബില്ലിന്‍റെ അന്തിമലക്ഷ്യത്തിന് ശുദ്ധി ഉണ്ടായിരുന്നതിനാല്‍ അതെല്ലാം മറികടന്ന് ഐക്യകണ്ഠമായി ബില്‍ പാസാക്കാൻ സാധിച്ചെന്നും മോദി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular