Saturday, December 9, 2023
HomeKeralaഇഡ്‍ഢലി വിറ്റത് 'ഇസ്റോ' ജീവനക്കാരല്ല; ചന്ദ്രയാന് വേണ്ടി ഉപകരണങ്ങളുണ്ടാക്കിയവരെന്ന് കേന്ദ്രം

ഇഡ്‍ഢലി വിറ്റത് ‘ഇസ്റോ’ ജീവനക്കാരല്ല; ചന്ദ്രയാന് വേണ്ടി ഉപകരണങ്ങളുണ്ടാക്കിയവരെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ശമ്ബളം കിട്ടാതെ ചായയും ഇഡ്ഢലിയും വില്‍ക്കുന്നത് ഇസ്റോ ജീവനക്കാരല്ലെന്നും അവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്ന സ്ഥാപനത്തിലുള്ളവരാണെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങ് പാര്‍ലമെന്റില്‍ അറിയിച്ചു.

ചന്ദ്രയാൻ അയച്ച ശേഷവും അതിനായി ലോഞ്ചിങ് പാഡ് ഉണ്ടാക്കിയവര്‍ക്ക് മാസങ്ങളായി ശമ്ബളം കിട്ടിയില്ലെന്ന ബി.ബി.സി റിപ്പോര്‍ട്ട് രാജ്യത്തിന് നാണക്കേടാണെന്ന് മുസ്‍ലിം ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബ് വിമര്‍ശിച്ചതിന് മറുപടി നല്‍കുകയായിരുന്നു ശാസ്ത്ര സാങ്കേതിക മന്ത്രി.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ‘ചന്ദ്രയാൻ മൂന്നിന്റെ വിജയവും ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ മറ്റു നേട്ടങ്ങളും’ സംബന്ധിച്ച്‌ പ്രത്യേക ചര്‍ച്ച നടന്നു. രാജ്യസഭയില്‍ ഈ ചര്‍ച്ചക്കിടയിലാണ് ചന്ദ്രയാന്‍ മൂന്നിന്‍റെ സ്ലൈഡിംഗ് ഡോറും ഫോള്‍ഡിംഗ് പ്ലാറ്റ്‌ഫോറും നിര്‍മിച്ച ‘ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷൻ’ ജീവനക്കാര്‍ക്ക് കഴിഞ്ഞ 18 മാസമായി ശമ്ബളം കിട്ടിയിട്ടില്ലെന്നും അക്കൂട്ടത്തിലൊരു ടെക്‌നീഷ്യനായ ദീപക് കുമാര്‍ ഉപ്രാരിയ എന്നയാള്‍ ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പഴയ നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഇഡ്‌ഢ‌ലി വിറ്റാണ് ജീവിതം തള്ളിനീക്കുന്നതെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത് വഹാബ് പരാമര്‍ശിച്ചത്.

വഹാബിന്റെ സംസാരത്തിനിടയില്‍ എഴുന്നേറ്റ് ഇടപെട്ട കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി പാതിവെന്ത റിപ്പോര്‍ട്ടാണിതെന്ന് കുറ്റപ്പെടുത്തി. അവര്‍ ഇസ്റോ ജീവനക്കാരല്ലെന്നും ഇസ്റോക്ക് വേണ്ട ഉപകരണങ്ങള്‍ നല്‍കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണെന്നും മന്ത്രി മറുപടി നല്‍കി. ആ ഉപകരണങ്ങള്‍ക്ക് പണം നല്‍കേണ്ട ബാധ്യതയാണ് ഇസ്റോക്കുള്ളതെന്നും അതവര്‍ നല്‍കിയിട്ടുണ്ടെന്നും സ്ഥാപനം ജീവനക്കാര്‍ക്ക് കൊടുക്കാത്തതിന് ഇസ്റോക്ക് ബാധ്യതയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബി.ബി.സി വാര്‍ത്തയുടെ തലക്കട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് കേന്ദ്ര സര്‍ക്കാറിന്റെ പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം നേരത്തെ ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും യാതൊരു തെറ്റിദ്ധരിപ്പിക്കലും നടത്തിയിട്ടില്ല എന്ന വാദവുമായി ബി.സി.സി. പിന്നീട് രംഗത്തെത്തിയിരുന്നു.

പിന്നിലുള്ള കഥ എന്തായാലും രാജ്യത്തിന്റെ പ്രതിഛായയാണ് ഈ ബി.ബി.സി വാര്‍ത്തയിലൂടെ തകര്‍ന്നതെന്നും അതിനാല്‍ ഇപ്പോഴെങ്കിലും ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷൻ ജീവനക്കാരുടെ ശമ്ബളം കൊടുത്തുതീര്‍ക്കണമെന്നും വഹാബ് ആവശ്യപ്പെട്ടു.

ഐ.എസ്.ആര്‍.ഒ ടീമിനെ അഭിനന്ദിക്കുകയാണെന്ന് അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ ഇ. സോമനാഥ് പഠിച്ചത് കേരളത്തിലെ ന്യൂനപക്ഷ സ്ഥാപനമായ തങ്ങള്‍ കുഞ്ഞു മുസ്‍ല്യാര്‍ എഞ്ചിനീയറിങ് കോളജിലാണെന്നും അതില്‍ അഭിമാനമുണ്ടെന്നും വഹാബ് പറഞ്ഞു. ചന്ദ്രയാൻ ചെലവ് ചുരുക്കേണ്ടത് ശാസ്ത്രജഞന്മാര്‍ക്ക് ശമ്ബളം കുറച്ചുകൊണ്ടല്ല. രാജ്യത്ത് കിട്ടുന്നതിന്റെ അഞ്ചിരട്ടിയാണ് വിദേശത്ത് കിട്ടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള തന്റെ അനുഭവം പങ്കുവെച്ച ആര്‍.ജെ.ഡി നേതാവിനെ മന്ത്രി അവഹേളിച്ചത് വഹാബ് ചോദ്യം ചെയ്തു. കഴിവുള്ളവര്‍ വിദേശത്ത് പോകുന്നതിനെ അവഹേളിക്കേണ്ട കാര്യമില്ലെന്ന് വഹാബ് പറഞ്ഞു. നാട്ടില്‍ തൊഴിലില്ലാത്തതുകൊണ്ടാണ് ആളുകള്‍ വിദേശത്ത് പോകുന്നത്. താനും അത് പോലെ ജീവിക്കാനായി വിദേശത്ത് പോയതാണെന്നും വഹാബ് പറഞ്ഞു.

ചന്ദ്രയാന് സ്ലൈഡിങ് ഡോറുണ്ടാക്കിയ എച്ച്‌. ഇ.സിയിലെ 2400 ജീവനക്കാര്‍ക്ക് കഴിഞ്ഞ 18 മാസമായി ശമ്ബളം കിട്ടുന്നില്ലെന്ന് സി.പി.എമ്മിലെ ഡോ. എം. ശിവദാസനും ചൂണ്ടിക്കാിട്ടിയിരുന്നു. അഞ്ച് ലോഞ്ചിങ് നടത്തിയതില്‍ മൂന്നും പരാജയപ്പെട്ടത് ശാസ്ത്രജ്ഞരുടെ കഴിവ്കേട് കൊണ്ടല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തത് കൊണ്ടാണെന്നും ശിവദാസൻ ചൂണ്ടിക്കാട്ടി. ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കും ചെലവഴിക്കുന്നതിലേറെ പ്രതിമകള്‍ക്കാണ് ചെലവഴിക്കുന്നത്. ചന്ദ്രയാന് ചെലവിട്ടത് 650 കോടി രൂപയാണെങ്കില്‍ പ്രതിമകള്‍ക്കായി ചെലവിട്ടത് 10,000 കോടി രുപയാണെന്നും ശിവദാസൻ കുറ്റപ്പെടുത്തി.

ചന്ദ്രയാൻ-മൂന്നിന്റെ മഹത്തായ വിജയത്തിനായി സ്വപ്നങ്ങളും വിയര്‍പ്പും ത്യജിച്ച ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും തൊഴിലാളികളെയും സി.പി.ഐ എം.പി ബിനോയ് വിശ്വം അഭിനന്ദിച്ചു. ഐഎസ്‌ആര്‍ഒയുടെ നേട്ടങ്ങളില്‍ നാമെല്ലാവരും അഭിമാനിക്കുമ്ബോള്‍, സമൂഹത്തില്‍ ശാസ്ത്രീയ മനോഭാവവും മൂല്യങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് നാം മറക്കരുതെന്നും അദ്ദേഹം സഭാഅംഗങ്ങളെ ഓര്‍മിപ്പിച്ചു.

ഉയര്‍ന്ന തരത്തിലുള്ള നിക്ഷേപം പ്രതിരോധത്തിലുണ്ടെന്ന് മോദി സര്‍ക്കാര്‍ പറയുമ്ബോഴും രാജ്യരക്ഷക്കുള്ള ആയുധങ്ങള്‍ ടെസ്റ്റ് ചെയ്യാൻ രാജ്യത്ത് ഒരു ഗ്രൗണ്ട് പോലുമില്ലെന്നും ഇതിനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരികയാണെന്നും രാഷ്ട്രീയ ജനതാദളിലെ എ.ഡി സിങ്ങ് കുറ്റപ്പെടുത്തി് അമൃത്കാലില്‍ അസത്യം പറഞ്ഞ് സത്യമാക്കരുതെന്നും ദരിദ്രര്‍ക്ക് വേണ്ടി അമൃത്കാലത്ത് വല്ലതും ചെയ്യണമെന്നും എ.ഡി സിങ്ങ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular