രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാരഗ്രാമമായി പശ്ചിമബംഗാളിലെ കിരീടേശ്വരി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര വിനോദസഞ്ചാര വകുപ്പാണ് കിരീടേശ്വരിയെ റ്റവും മികച്ച വിനോദസഞ്ചാരഗ്രാമമായി തിരഞ്ഞെടുത്തത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് വ്യാഴാഴ്ച സാമൂഹിക മാധ്യമമായ എക്‌സിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ 795 ഗ്രാമങ്ങളുടെ പട്ടികയില്‍ നിന്നാണ് മുര്‍ഷിദാബാദ് ജില്ലയിലെ കിരീടേശ്വരിക്ക് നറുക്കുവീണത്. 27 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറും.
ഗ്രാമത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. രാജ്യത്തെ 51 ശക്തിപീഠ ക്ഷേത്രങ്ങളിലൊന്നായ കിരീടേശ്വരി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.