Thursday, April 25, 2024
HomeKeralaനാണമില്ലേ സര്‍ക്കാരേ എംഎല്‍എമാര്‍ക്ക് കൊമ്പുണ്ടോ?

നാണമില്ലേ സര്‍ക്കാരേ എംഎല്‍എമാര്‍ക്ക് കൊമ്പുണ്ടോ?

ഏതു സര്‍ക്കാര്‍ കേരളത്തില്‍ ഭരിച്ചാലും പാവപ്പെട്ടവര്‍ക്കുംസാധാരണക്കാര്‍ക്കും മാത്രമേ  നിയമം ബാധകമുള്ളൂ. കൊള്ളയും കൊലപാതകവും അടിപിടിയും കൈയേറ്റവും   എംഎല്‍എമാരും ഭരണകക്ഷിക്കാരും നടത്തിയാലും  ഇവിടെ  നിയമം ബാധകമല്ല. പോലീസെല്ലാം വെറും നോക്കുകുത്തിയായിരിക്കുന്നു.  ഇവര്‍ ചെയ്ത കുറ്റകൃത്യമെല്ലാം  ഒന്നുമല്ല. ഇവര്‍ക്ക് എന്തുമാകാം. ഇതാ കേസുകള്‍ ഒന്നാകെ പിന്‍വലിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ കക്ഷികളായ 930 കേസുകളും പിന്‍വലിച്ചതില്‍ പെടും. മന്ത്രിമാരില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെട്ട കേസുകളാണ് ഏറ്റവുമധികം പിന്‍വലിച്ചത്

നിയമലംഘനങ്ങള്‍ രാഷ്ട്രീയഭേദമന്യ. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന കേസുകളെല്ലാം ആവിയാകുന്നു. പിന്‍വലിക്കാന്‍ സര്‍ക്കാരിന് അത്യുത്സാഹം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാലയളവില്‍ എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ 128 കേസുകള്‍.ഇതില്‍ മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും. എംഎല്‍എമാര്‍ക്കെതിരായ 94 കേസും പിന്‍വലിച്ചു.

മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ 13 കേസുകള്‍ പിന്‍വലിച്ചപ്പോള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ 6 കേസും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതിയായ ഏഴ് കേസും പിന്‍വലിച്ചു. ആകെ 150 കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇടത് മുന്നമിയുമായി ബന്ധപ്പെട്ട 848 കേസുകള്‍ പിന്‍വലിച്ചപ്പോള്‍ യുഡിഎഫ് കക്ഷികളായ കേസുകള്‍ പിന്‍വലിച്ചത് വെറും 55ഉം ബിജെപി 15ഉം ആണ്.

2007 മുതലുള്ള കേസുകളാണ് പിന്‍വലിച്ചത്.നിയമസഭയില്‍ കെകെ രമ എംഎല്‍എയുടെ ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ശിവന്‍കുട്ടി പ്രതിയായ നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് തിരിച്ചടി കിട്ടിയിരിക്കെയാണ് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ കൂട്ടത്തോടെ പിന്‍വലിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular