യുവ താരം ഉണ്ണിമുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച് ആറ് ഭാഷകളില്‍ “വേള്‍ഡ് ഓഫ് ഗന്ധര്‍വ്വാസ്” എന്ന ഫിക്ഷണല്‍ വേള്‍ഡ് അവതരിപ്പിക്കുകയാണ് ലിറ്റില്‍ ബിഗ് ഫിലിംസ്.
പതിവ് ഗന്ധര്‍വ്വ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന “ഗന്ധര്‍വ്വ jr” ന്റെ “വേള്‍ഡ് ഓഫ് ഗന്ധര്‍വ്വാസ്” എന്ന ദൃശ്യാവിഷ്കാരം പുറത്തുവിട്ടു.
ഗന്ധര്‍വ്വന്മാരുടെ പറയപ്പെടാത്ത സവിശേഷതകള്‍ പ്രമേയമാക്കി അണിയറയില്‍ ഒരുങ്ങുന്ന “ഗന്ധര്‍വ്വ jr.” ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിൻ.കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ നിര്‍മ്മിച്ച് വിഷ്ണു അരവിന്ദ് സംവിധാനം നിര്‍വ്വഹിക്കുന്നു.
പ്രവീണ്‍ പ്രഭാറാം, സുജിൻ സുജാതൻ എന്നിവര്‍ തിരക്കഥയെഴുതുന്ന
“ഗന്ധര്‍വ്വ jr.” നില്‍ ഉണ്ണി മുകുന്ദൻ ഗന്ധര്‍വ്വനാകുന്നു. പാൻ ഇന്ത്യൻ ചിത്രമായ ഗന്ധര്‍വ്വ jr, ഉണ്ണി മുകുന്ദന്റെ ബിഗ് ബഡ്‌ജറ്റ് ചിത്രമായിരിക്കും. ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ആശംസകളോടെയാണ് അണിയറക്കാര്‍ വേള്‍ഡ് ഓഫ് ഗന്ധര്‍വ്വ പുറത്ത് വിട്ടത്.
ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിങ്ങും ജെയ്ക്സ് ബിജോയ് സംഗീതവും നിര്‍വ്വഹിക്കുന്ന ഗന്ധര്‍വ്വ jr, വിര്‍ച്വല്‍ പ്രൊഡക്ഷൻ സാങ്കേതിക വിദ്യയിലൂടെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി സില്‍വര്‍ സ്‌ക്രീനില്‍ എത്തിക്കാനാണ് ലിറ്റില്‍ ബിഗ് ഫിലിംസ് ലക്ഷ്യമിടുന്നത്.പി ആര്‍ ഒ- എ എസ്.ദിനേശ്.