Saturday, July 27, 2024
HomeIndiaഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഈ വര്‍ഷത്തെ സമ്മാനത്തുക പ്രഖ്യാപിച്ച്‌ ഐ.സി.സി

ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഈ വര്‍ഷത്തെ സമ്മാനത്തുക പ്രഖ്യാപിച്ച്‌ ഐ.സി.സി

ന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച്‌ ഐ.സി.സി.

ആകെ 10 മില്യണ്‍ ഡോളറാണ് ( 85 കോടി) ലോകകപ്പില്‍ ഐ.സി.സി സമ്മാനത്തുകയായി നല്‍കുന്നത്. ലോകകപ്പ് ജേതാക്കള്‍ക്ക് നാല് മില്യണ്‍ ഡോളര്‍ (ഏകദേശം 33 കോടി രൂപ) ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 16 കോടിയാണ് ലഭിക്കുക.

ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ മത്സരം വിജയിക്കുമ്ബോഴും ടീമുകള്‍ക്ക് 33 ലക്ഷം രൂപ വീതം ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 83 ലക്ഷം രൂപ വീതം നല്‍കും. സെമിയില്‍ തോല്‍ക്കുന്ന ടീമുകള്‍ക്ക് ആറ് കോടി 63 ലക്ഷം രൂപയാണ് ലഭിക്കുക.

2025 ല്‍ നടക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിലും സമ്മാനത്തുക ഇതിന് സമാനമായിരിക്കും. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെയാണ് അരങ്ങേറുക.

RELATED ARTICLES

STORIES

Most Popular