Friday, March 29, 2024
HomeKeralaഗ്രൂപ്പിലെന്ന് ആര് പറഞ്ഞു കെ. സുധാകരനെ പൂട്ടാന്‍ നീക്കം ഗ്രൂപ്പുകള്‍ വീണ്ടും...

ഗ്രൂപ്പിലെന്ന് ആര് പറഞ്ഞു കെ. സുധാകരനെ പൂട്ടാന്‍ നീക്കം ഗ്രൂപ്പുകള്‍ വീണ്ടും സജീവമാകുന്നു

കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ പാടാണ്. മുസ്ലീം പ്രീണനവും  ഗ്രൂപ്പുകളിയും വോട്ടുബാങ്കിനെ നോക്കിയുള്ള പ്രസ്താവനകളും  ചില നേതാക്കളുടെ തന്റേടവും വീണ്ടും കോണ്‍ഗ്രസിനെ  താഴ്ത്തൂന്നു. കോണ്‍ഗ്രസിനെ തീര്‍ത്തുകളണമെങ്കില്‍  വി ഡി സതീശന്‍ വാ തുറന്നാല്‍ മതി എന്ന സ്ഥിതിയും പരക്കെ പാട്ടാണ്.  എന്നാല്‍ കോണ്‍ഗ്രസിനെ നന്നായി നയിക്കാന്‍ പ്രാപ്തിയുള്ള കെ സുധാകരനെ കടന്നാക്രമിച്ചു പാര്‍ട്ടിയെ  നശിപ്പിക്കാന്‍ ഗ്രൂപ്പുകള്‍ ഇറങ്ങി കഴിഞ്ഞു. ഡിസിസി പുനസംഘടനയില്‍ അടക്കം ഉണ്ടായതിനേക്കാള്‍ കടുത്ത പോരാട്ടത്തിനായി ഒന്നിച്ചിരിക്കുകയാണ് ഗ്രൂപ്പുകള്‍. സുധാകരന്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഈ പ്രഖ്യാപനത്തില്‍ രമേശ് ചെന്നിത്തല അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. സുധാകരന്‍ ഈ വിഷയത്തില്‍ കൂടിയാലോചന പോലും നടത്താതെയാണ് മത്സര പ്രഖ്യാപനം നടത്തിയതെന്ന് ചെന്നിത്തല തുറന്നടിച്ചു. നേരത്തെ കോണ്‍ഗ്രസിലെ മാറ്റത്തില്‍ അടക്കം ഗ്രൂപ്പ് നേതാക്കളോട് ചര്‍ച്ച ചെയ്യാത്തതിലുള്ള അമര്‍ഷം കോണ്‍ഗ്രസില്‍ ശക്തമാണ്.

സുധാകരന്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങിയ പശ്ചാത്തലത്തില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെഇറക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. നേതൃത്വവുമായി തുടക്കത്തില്‍ യോജിച്ച ഇപ്പോള്‍ അത്ര നല്ല ബന്ധത്തില്‍ അല്ലാത്ത കെ മുരളീധരന്റെ അടക്കം പേരുകള്‍ ഗ്രൂപ്പുകള്‍ സ്ഥാനാര്‍ത്ഥിയായി ആലോചിക്കുന്നുണ്ട്. അതേസമയം അംഗത്വ വിതരണത്തിന് തയ്യാറെടുക്കാന്‍ ഗ്രൂപ്പുകള്‍ താഴേത്തട്ടില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രസിഡന്റിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉന്നയിച്ച് പുനസംഘടനയുടെ തുടര്‍നടപടികല്‍ നിര്‍ത്തിവെക്കാനും ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചേക്കും. സുധാകരനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അത് കോണ്‍ഗ്രസിലെ ഐക്യത്തെ തന്നെ ബാധിക്കും.

സുധാകരന്‍ എല്ലാം അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയില്‍ മാത്രം നടത്തുന്നുവെന്നാണ് പരക്കെയുള്ള വിമര്‍ശനം. കേപക്ഷീയമായി മുന്നോട്ട് പോയാല്‍ സമവായത്തിന് നില്‍ക്കാതെ ഒരുമിച്ച് കടുത്ത മത്സരത്തിനിറങ്ങാന്‍ എ, ഐ ഗ്രൂപ്പുകള്‍ ആലോചിക്കുന്നത്. കെപിസിസി പുനസംഘടനയിലുള്ള അതൃപ്തി ഇപ്പോഴും കോണ്‍ഗ്രസില്‍ അലയടിക്കുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ പിന്തുണ മാത്രം മുന്നില്‍ കണ്ട് സുധാകരന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നേതാക്കള്‍ പറയുന്നു. കൂടിയാലോചനകല്‍ ഇല്ലാതെ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതില്‍ ഇരുഗ്രൂപ്പുകള്‍ക്കുള്ളിലും കടുത്ത അമര്‍ഷമാണ് ഉള്ളത്. നേരത്തെയുള്ള അതൃപ്തി ഉള്ളിലൊതുക്കി കഴിയും മുമ്പാണ് അടുത്ത് ഉണ്ടായിരിക്കുന്നത്.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular