Saturday, December 9, 2023
HomeIndiaഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ പഞ്ചാബിലെ ഭൂമി എൻ ഐ എ പിടിച്ചെടുത്തു

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ പഞ്ചാബിലെ ഭൂമി എൻ ഐ എ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ഖലിസ്ഥാൻ തീവ്രവാദിയും നിരോധിത വിഘടനവാദി സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ തലവനുമായ ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ പഞ്ചാബിലെ ചണ്ഡിഗഡിലെ വീടും അമൃത്സറിലെ ഭൂമിയും എൻ ഐ എ പിടിച്ചെടുത്തു.

രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ 22 ക്രിമിനല്‍ കേസുകളാണ് പഞ്ചാബില്‍ പന്നുവിനെതിരെയുള്ളത്.

അമൃത്സര്‍ ജില്ലയുടെ പ്രാന്തപ്രദേശത്തുള്ള അദ്ദേഹത്തിന്റെ പൂര്‍വ്വിക ഗ്രാമമായ ഖാൻകോട്ടിലെ 46 കനാല്‍ കാര്‍ഷിക സ്വത്തുക്കളും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. ചണ്ഡീഗഡിലെ സെക്ടര് 15-സിയിലെ 2033-ാം നമ്ബര് വീടും പിടിച്ചെടുത്തിട്ടുണ്ട്.
നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്‌എഫ്ജെ) സ്വയം പ്രഖ്യാപിത ജനറല്‍ കൗണ്‍സിലായ പന്നുവിന് ഇതോടെ സ്വന്തം സ്വത്തിൻമേലുള്ള അവകാശം നഷ്ടമായി. 2020 ല്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നതിനാല്‍ അദ്ദേഹത്തിന് സ്വത്ത് വില്‍ക്കാൻ കഴിഞ്ഞിരുന്നില്ല.

മൊഹാലിയിലെ എസ് എ എസ് നഗറിലെ എൻഐഎ പ്രത്യേക കോടതി പുറപ്പെടുവിച്ച ജപ്തി ഉത്തരവുകളെത്തുടര്‍ന്നാണ് എൻ ഐ എ നടപടി. കാനഡ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദ, വിഘടനവാദ ശൃംഖലയ്ക്കെതിരായ നടപടികള്‍ക്ക് വലിയ ഉത്തേജനം നല്‍കുന്നതാണ് ഇപ്പോഴത്തെ നീക്കമെന്ന് എൻഐഎ പ്രസ്താവനയില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular