Tuesday, December 5, 2023
HomeKeralaഉരുള്‍പൊട്ടല്‍: തലനാട്, തീക്കോയി പഞ്ചായത്തുകളില്‍ വ്യാപക നാശം; ഏക്കര്‍കണക്കിന് കൃഷിഭൂമി നശിച്ചു

ഉരുള്‍പൊട്ടല്‍: തലനാട്, തീക്കോയി പഞ്ചായത്തുകളില്‍ വ്യാപക നാശം; ഏക്കര്‍കണക്കിന് കൃഷിഭൂമി നശിച്ചു

രാറ്റുപേട്ട: തലനാട് വെള്ളാനിയില്‍ വ്യാഴാഴ്‌ച്ച കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഏക്കര്‍കണക്കിന് കൃഷിഭൂമി നശിച്ചു ലക്ഷകണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായി.

കരിപ്പുക്കാട്ടില്‍ സജികുമാറിന്റെ പുരയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരത്തില്‍ വെള്ളവും കല്ലും മണ്ണും ഒഴുകി മീനച്ചിലാറില്‍ പതിച്ചു. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെയും കനത്ത മഴയായിരുന്നു.

വെയില്‍കാണാംപാറയില്‍ മോഹന്‍ദാസിന്റെ വീടിന്റെ സമീപത്തുടെയാണ് ഉരുള്‍ വെള്ളം ഒഴുകിയത്. അപകട സമയത്ത് മോഹന്‍ ദാസിന്റെ ഭാര്യ സുജാത മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മലവെള്ളം ഒഴുകുന്ന ശബ്ദം കേട്ട് വീട്ടില്‍ നിന്നും സുജാത ഇറങ്ങി ഓടുകയായിരുന്നു. കരിപ്പുക്കാട്ടില്‍ രാധാകൃഷ്ണന്‍, ഗോപിനാഥന്‍, ചന്ദ്രശേഖരന്‍, തങ്കമ്മ, സുനില്‍, മുട്ടത്ത് ഇന്ദിര, ആട്ടുകാട്ട്പുത്തന്‍ പുരക്കല്‍ പ്രീതി ഹരിഹരന്‍ എന്നിവരുടെ കൃഷി ഭൂമിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. റബ്ബര്‍, കുരുമുളക്, കൊക്കോ, കവുങ്ങ്, കാപ്പി തുടങ്ങിയ കൃഷിയാണ് നശിച്ചത്.

തീക്കോയി ഗ്രാമപഞ്ചായത്തിലെ മലയോര പ്രദേശങ്ങളിലും കനത്ത മഴയിലും പേമാരിയിലും വ്യാപക നാശനഷ്ടം ഉണ്ടായി. ഇഞ്ചപ്പാറ, ഒറ്റയീട്ടി, തുമ്ബശ്ശേരി, വെള്ളികുളം, കാരികാട്, മിഷ്യന്‍കര എന്നീ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പല വീടുകളുടെയും മുറ്റം ഇടിഞ്ഞു വീടുകള്‍ അപകടഭീഷണിയിലാണ്. നിരവധി കുടുംബങ്ങളുടെ കൃഷി ഭൂമിയും വിളകളും നശിച്ചു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നു.

റോഡുകളുടെ ഓടകളും കലുങ്കുകളും മണ്ണും കല്ലും ചെളിയും അടിഞ്ഞ് വെള്ളം ഒഴുക്ക് തടസ്സ തടസ്സപ്പെട്ടിരിക്കുകയാണ്. ചെരുവില്‍ റെജി ജോസഫ്, കുന്നേല്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ വീടിന് ഭാഗിക നാശനഷ്ടം സംഭവിച്ചു. താന്നിക്കല്‍ സിജോ ജെയിംസ്, മുണ്ടപ്പള്ളിയില്‍ സെബാസ്റ്റ്യന്‍, കല്ലേക്കുളത്ത് ഷാജി, കുളങ്ങര സോജി വര്‍ഗീസ്, ലിബിന്‍ സെബാസ്റ്റ്യന്‍ കുന്നേല്‍, കെ.ജെ. സെബാസ്റ്റ്യന്‍ കളപ്പുരക്കപറമ്ബില്‍, ലിബിന്‍ തോട്ടത്തില്‍, നടുവത്തേട്ട് എല്‍.എം. ജോസഫ് എന്നിവരുടെ കൃഷിഭൂമിയാണ് പ്രധാനമായും നശിച്ചത്.
റോഡുകളുടെ തടസ്സങ്ങള്‍ പഞ്ചായത്ത് അടിയന്തരമായി നീക്കം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസും പഞ്ചായത്തംഗങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൈദ്യുതി പുനസ്ഥാപിക്കുവാനുള്ള അടിയന്തര ജോലികള്‍ നടന്നുവരുന്നു. റവന്യൂ, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തുവാന്‍ എത്തിയിരുന്നു. ജില്ലാ കളക്ടര്‍ വിഘ്‌നേശ്വരി വ്യാഴാഴ്ച തന്നെ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

വീടും കൃഷിഭൂമിയും നാശനഷ്ടമുണ്ടായവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രസിഡന്റ് കെ.സി. ജെയിംസ് ആവശ്യപ്പെട്ടു.
തീക്കോയി അട്ടികളത്തുണ്ടായ ഉരുള്‍പൊട്ടലില്‍ റബ്ബര്‍ തോട്ടങ്ങളില്‍ വ്യാപക കൃഷി നാശം ഉണ്ടായി. മൂന്ന് എക്കറോളം റബ്ബര്‍ തോട്ടം പൂര്‍ണമായും നശിച്ചു. തോട്ടത്തില്‍പറമ്ബില്‍ ബേബിയുടെ പുരയിടത്തിലാണ് ഉരുള്‍പൊട്ടിയത്. അട്ടിക്കളം-കരിക്കാട് റിവര്‍വ്യൂ റോഡും കലുങ്കും പൂര്‍ണമായും തകര്‍ന്നു.വെള്ളാനി ആലിപ്ലാവ് റോഡിലും ഗതാഗത തടസം ഉണ്ടായതോടെ പ്രദേശത്തെ നാലു കുടുംബം രാത്രി ഒറ്റപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular