Saturday, December 9, 2023
HomeIndiaലോകത്തെ ഡിജിറ്റല്‍ ഇടപാടുകളില്‍ 46 ശതമാനവും ഇന്ത്യയിലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍

ലോകത്തെ ഡിജിറ്റല്‍ ഇടപാടുകളില്‍ 46 ശതമാനവും ഇന്ത്യയിലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍

കോയമ്ബത്തൂര്‍: ഡിജിറ്റല്‍ ഇടപാടുകളില്‍ രാജ്യം വന്‍ കുതിപ്പിലാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍.

ലോകത്തെ ഡിജിറ്റല്‍ ഇടപാടുകളില്‍ 46 ശതമാനവും ഇന്ത്യയിലാണെന്ന് മന്ത്രി റഞ്ഞു. കോയമ്ബത്തൂര്‍ പിഎസ്ജി കോളേജില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനുരാഗ് താക്കൂര്‍.രാജ്യത്ത് വനിതാ സംവരണ ബില്‍ നടപ്പിലാക്കുന്നതിലൂടെ ഇന്ത്യ ചരിത്രം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സാമൂഹിക, രാഷ്‌ട്രീയ, ആരോഗ്യ, വിദ്യാഭ്യാസ, കായിക, ശാസ്ത്ര, മറ്റ് മേഖലകളില്‍ വികസന കുതിപ്പാണ് നടത്തുന്നത്. രാജ്യത്തെ ഓരോ വ്യക്തിയുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ജന്‍ധന്‍ യോജന അവതരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് മന്ത്രി പറഞ്ഞു.എല്ലാവരെയും സാമ്ബത്തിക ഉള്‍ച്ചേര്‍ക്കലില്‍ പെടുത്തി ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതാണ് ജന്‍ ധന്‍ യോജന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular