Thursday, December 2, 2021
HomeCinemaമോഹന്‍ലാല്‍ പെട്ടു മരക്കാര്‍ ഒടിടി പോയാല്‍ തീയേറ്ററുടമകള്‍ തീര്‍ന്നു

മോഹന്‍ലാല്‍ പെട്ടു മരക്കാര്‍ ഒടിടി പോയാല്‍ തീയേറ്ററുടമകള്‍ തീര്‍ന്നു

മോഹന്‍ലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചലച്ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ ശ്രമം. മോഹന്‍ലാലിനെയും സംവിധായകന്‍ പ്രിയദര്‍ശനെയും സമീപിച്ച് ഇക്കാര്യം ഉറപ്പിക്കാനാണ് തിയേറ്റര്‍ ഉടമകളുടെ നീക്കം.

സിനിമ ഒ.ടി.ടി. റിലീസിലേക്കു പോകുമെന്ന വാര്‍ത്തകള്‍ക്കിടെ തിയേറ്ററുകാര്‍ക്കുവേണ്ടി ഫിലിം ചേംബറും ഇടപെടുന്നുണ്ട്. ലോക്ഡൗണിനുശേഷം തുറക്കുന്ന തിയേറ്ററുകള്‍ക്ക് സാമ്പത്തികപ്രതിസന്ധിക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ ‘മരക്കാര്‍’ പോലൊരു ബിഗ് ബജറ്റ് സിനിമയുടെ റിലീസ് വേണമെന്നാണ് തിയേറ്ററുകാരുടെ ആവശ്യം.

മോഹന്‍ലാലിന്റെ മകന്‍ പ്രണവും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ‘മരക്കാര്‍’ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മക്കളുടെ കരിയറിലെ നിര്‍ണായകമായൊരു സിനിമ തിയേറ്റര്‍ അനുഭവംതന്നെ പ്രേക്ഷകര്‍ക്കു സമ്മാനിക്കണമെന്ന മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും ആഗ്രഹം തങ്ങള്‍ക്കു ഗുണകരമാകുമെന്നാണ് തിയേറ്റര്‍ ഉടമകളുടെ കണക്കുകൂട്ടല്‍.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കുറുപ്പ്’ ഒ.ടി.ടി. റിലീസില്‍നിന്നുമാറി തിയേറ്ററിലെത്തുമെന്നതും പ്രതീക്ഷ നല്‍കുന്നുണ്ട്. തിയേറ്ററുകളില്‍ത്തന്നെ സിനിമ റിലീസ് ചെയ്യുന്ന കാര്യം മോഹന്‍ലാലിനോടും ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിനോടും സംസാരിക്കാമെന്നു ഫിലിം ചേംബര്‍, തിയേറ്റര്‍ ഉടമകളോടു സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന യോഗത്തില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനായ ‘ഫിയോകി’ലെ അംഗങ്ങളെല്ലാം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

മാത്യു പോള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular