Thursday, April 25, 2024
HomeKeralaമുല്ലപ്പെരിയാറില്‍ തിരിച്ചടി തമിഴ്‌നാട് പറഞ്ഞു സുപ്രീംകോടതി കേട്ടു വാ പൊളിച്ച്...

മുല്ലപ്പെരിയാറില്‍ തിരിച്ചടി തമിഴ്‌നാട് പറഞ്ഞു സുപ്രീംകോടതി കേട്ടു വാ പൊളിച്ച് കേരളം

എന്തിനാണ് ഇങ്ങെയൊരു സര്‍ക്കാര്‍. ഒരു രാജ്യസഭ സീറ്റിനു വേണ്ടി 1970ല്‍ കേരളത്തെ ചതിച്ചു  തമിഴ്‌നാട് സര്‍ക്കാരുമായി കരാര്‍ ഉ്ണ്ടാക്കിയവരാണ് ഇന്നും ഭരിക്കുന്നത്.  ഒരു തെളിവു സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കില്ല. 1886ലെ കരാര്‍ എന്നേ  ഇന്ത്്യയില്‍ നിന്നും  റദ്ദാക്കപ്പെട്ടു. എന്നിട്ടും കേരളംഇന്നും ഇതു ചുമന്നു കൊണ്ടു നടക്കുകയാണ്. സുപ്രീംകോടതി വാ തോരാതെ സംസാരിക്കും. വിധി പറയുമ്പോള്‍ തെളിവു മുന്നില്‍ വച്ചു വിധിക്കും.  കേരളം തോല്‍ക്കും. വാ  പൊളിച്ചു മിഴിച്ചുനില്ക്കും. ഇന്നും ഇതു തന്നെസംഭവിച്ചു.

മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 11വരെ 139.5 അടിക്ക് മുകളില്‍ ഉയരരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. ഈ കേസ് നവംബര്‍ 11ന് വീണ്ടും പരിഗണിക്കും. നവംബര്‍ 9ന് അകം വിശദമായ സത്യവാങ്മൂലം ഇക്കാര്യത്തില്‍ കേരളം നല്‍കണം. റൂള്‍ കവര്‍വ്വ് തര്‍ക്കത്തിലാണ് സത്യവാങ്മൂലം നല്‍കേണ്ടത്. മേല്‍നോട്ട സമിതി തീരുമാനം അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം.

തമിഴ്നാട് സര്‍ക്കാരിന്റെ റൂള്‍ കര്‍വ്വാണ് മേല്‍നോട്ട സമിതി പരിഗണിക്കുന്നതെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണഅ കേരളത്തോട് സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ഈ തര്‍ക്കത്തില്‍ സുപ്രീംകോടതി തുടര്‍വാദം കേള്‍ക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നിരുന്നു. ഇന്നലെ വൈകിട്ട് മഴ കനത്തതോടെ തമിഴ്നാട് കൊണ്ടുപോകുന്നതിനെക്കാള്‍ നാല് ഇരട്ടിയോളം വെള്ളമാണ് ഒഴുകിയെത്തിയത്. 139 അടി കവിയുമ്പോള്‍ ഡാം തുറക്കാനായിരുന്നു ഏകദേശ തീരുമാനം. എന്നാല്‍ സുപ്രീംകോടതി വിധിയോടെ 139.5 അടിയിലേക്ക് കാര്യങ്ങളെത്തി.

142 അടി പരമാവധി സംഭരണ ശേഷിയുള്ള അണക്കെട്ടിലെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പു സന്ദേശം നല്‍കേണ്ട 138 അടിയിലേക്ക് അടുക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കേരളം സുപ്രീം കോടതിയില്‍ നിലപാട് എടുത്തിരുന്നു. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലെ മുല്ലപ്പെരിയാര്‍ അണകെട്ട് ഡീക്കമ്മീഷന്‍ ചെയ്യണം. പുതിയ അണക്കെട്ട് പണിത് തമിഴ്നാടിന് ജലവും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണം എന്നും കേരളം ആവശ്യപ്പെടുന്നു. സ്റ്റാന്റിങ് കോണ്‍സല്‍ ജി. പ്രകാശ് ആണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം എഴുതി കോടതിക്ക് കൈമാറിയത്.

ഇടുക്കി അണക്കെട്ടില്‍ പരമാവധി സംഭരിക്കാന്‍ ഉള്ള ജലത്തിന്റെ തോതിലേക്ക് ജലനിരപ്പ് ഉയരുകയാണ്. അവിടേക്ക് കൂടുതല്‍ ജലം കുറഞ്ഞ സമയത്തിന് ഉള്ളില്‍ എത്തുന്നത് സ്ഥിതി സങ്കീര്‍ണമാക്കും എന്നും കേരളം വ്യക്തമാക്കുന്നു. അതിനാല്‍ പരമാവധി ജലം തമിഴ്നാട് കൊണ്ട് പോകണം എന്നാണ് കേരളത്തിന്റെ ആവശ്യം. കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് സ്വീകാര്യം അല്ലെന്നും കേരളം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കെര്‍വ് ആണ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ചത്. ഇത് സ്വീകാര്യമല്ല. തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കെര്‍വ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് ഒക്ടോബര്‍ 31 വരെ 138 അടിയാകാം. നവംബര്‍ പത്തിലെ പരമാവധി ജലനിരപ്പ് 139.5 അടിയും നവംബര്‍ 20 ലെ പരമാവധി ജലനിരപ്പ് 141 അടിയും, നവംബര്‍ 30-ലെ പരമാവധി ജലനിരപ്പ് 142 അടിയുമാണ്. എന്നാല്‍ പ്രവചനാതീതമായ കാലാവസ്ഥയില്‍ ഇത് സ്വീകാര്യമല്ല എന്ന് കേരളം വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 31 വരെ പരമാവധി ജലനിരപ്പ് 136 അടിയാകാം എന്നാണ് കേരളത്തിന്റെ നിലപാട്. നവംബര്‍ പത്തിലെ പരമാവധി ജലനിരപ്പ് 138.3 അടിയും നവംബര്‍ 20-ലെ പരമാവധി ജലനിരപ്പ് 139.6 അടിയും, നവംബര്‍ 30-ലെ പരമാവധി ജലനിരപ്പ് 140 അടിയുമാണ് കേരളത്തിന്റെ റൂള്‍ കെര്‍വ് വ്യക്തമാക്കുന്നത്. ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്നും കേരളം സുപ്രീം കോടതിയില്‍ നല്‍കിയ വാദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്നാണ് മേല്‍നോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. എന്നാല്‍ മേല്‍നോട്ട സമിതി യോഗത്തില്‍ തങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ സുപ്രീം കോടതിക്ക് സമിതി കൈമാറിയ റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചിട്ടില്ല എന്ന് കേരളം ആരോപിക്കുന്നു. തങ്ങളുടെ വിയോജന കുറിപ്പും സുപ്രീം കോടതിക്ക് സമിതി കൈമാറിയിട്ടില്ല എന്നും കേരളം ആരോപിച്ചിട്ടുണ്ട്. 2012-ല്‍ വിദഗ്ധ സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താം എന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, നിലവില്‍ ഈ വാദം കേരളം അംഗീകരിക്കുന്നില്ല എന്നും സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular