Friday, May 10, 2024
HomeKeralaസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച്‌ തട്ടിക്കൊണ്ടു പോകാൻ ശ്രമം, രണ്ടു യുവാക്കള്‍ പിടിയില്‍

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച്‌ തട്ടിക്കൊണ്ടു പോകാൻ ശ്രമം, രണ്ടു യുവാക്കള്‍ പിടിയില്‍

പാറശാല: പോക്സോ കേസില്‍ രണ്ട് യുവാക്കളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. കാരോട് മാറാടി ലിജി ഭവനില്‍ ലിജിൻ (25), മാറാടി ശങ്കുരുട്ടി സ്വദേശി അനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്.

അനീഷിന്റെ ഓട്ടോയിലെത്തിയ ഇരുവരും ചേര്‍ന്ന് പാറശാലയിലെ ഒരു സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കുകയും ബലമായി ഓട്ടോയില്‍ കയറ്റി കൊണ്ടു പോകുവാനും ശ്രമിച്ചെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് പാറശാല എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും പോക്സോ കേസില്‍ ലിജിനെ പൊഴിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular