Friday, May 3, 2024
HomeKeralaവീരപ്പന്‍ വേട്ടയുടെ പേരില്‍ നടന്ന കൂട്ട ബലാത്സംഗ കേസ്; 215 ഉദ്യോഗസ്ഥരും കുറ്റക്കാര്‍

വീരപ്പന്‍ വേട്ടയുടെ പേരില്‍ നടന്ന കൂട്ട ബലാത്സംഗ കേസ്; 215 ഉദ്യോഗസ്ഥരും കുറ്റക്കാര്‍

ചെന്നൈ: വീരപ്പന്‍ വേട്ടയുടെ പേരില്‍ നടന്ന ക്രൂരതയില്‍ ഇരകള്‍ക്ക് നീതി കിട്ടി. വചാതി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീല്‍ മദ്രാസ് ഹൈക്കോടതി തള്ളി .215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി ഉത്തരവിട്ടു. 1992 ജൂണിലാണ് 18 ഗോത്രവര്‍ഗ്ഗ യുവതികളെ ബലാത്സംഗം ചെയ്തത്.വനം വകുപ്പ്, പോലിസ്, റവന്യു ഉദ്യോഗസ്ഥരായിരുന്നു പ്രതികള്‍ . 4 ഐഎഫ്‌എസ് ഉദ്യോഗസ്ഥര്‍ അടക്കം പ്രതി പട്ടികയിലുണ്ടായിരുന്നു.

2011ലെ പ്രത്യേക കോടതി ഉത്തരവിനെതിരെ ആണ് അപ്പീല്‍ നല്‍കിയത്.ഇരകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.ബലാല്‍സംഗ ചെയ്ത 17 ജീവനക്കാര്‍ 5 ലക്ഷം വീതം ഇരകള്‍ക്ക് നല്‍കണം .( 5 ലക്ഷം സര്‍ക്കാരും).വചാതി ഗ്രാമത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.വിധി പ്രസ്താവത്തിന് മുന്‍പ് ജഡ്ജി ഗ്രാമം സന്ദര്‍ശിച്ചിരുന്നു.അന്നത്തെ ജില്ലാ കളക്ടര്‍, എസ് പി,ഡിഎഫ്‌ഒ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular