Sunday, April 28, 2024
HomeUSAഹാരിപോട്ടറുടെ മാന്ത്രിക ലോകം

ഹാരിപോട്ടറുടെ മാന്ത്രിക ലോകം

ന്യൂയോര്‍ക്ക്: ലോകമെമ്ബാടുമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് ഹാരിപോട്ടര്‍ കഥകള്‍.

ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ. റൗളിംഗ് രചിച്ച ഹാരിപോട്ടര്‍ സിനിമാ പരമ്ബരയായപ്പോള്‍ ലോകം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. വിവിധ രാജ്യങ്ങളിലായി ഹാരിപോട്ടര്‍ സ്റ്റോറുകള്‍ നിലവിലുണ്ട്. ഇക്കൂട്ടത്തില്‍ ലോകത്തെ ഏറ്റവും വലിയ ഹാരിപോട്ടര്‍ സ്റ്റോര്‍ യു.എസിലെ ന്യൂയോര്‍ക്കിലാണ്.

ലോവര്‍ മാൻഹട്ടണില്‍ മൂന്ന് നിലകളിലായി 21,000ത്തിലേറെ സ്ക്വയര്‍ ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന ഈ സ്റ്റോറില്‍ ലോകത്ത് എവിടെയും ലഭ്യമായതിനേക്കാള്‍ ഹാരിപോട്ടര്‍ ഉത്പന്നങ്ങളുടെ ഏറ്റവും വലിയ കളക്ഷൻ കാണാനാകും.

ഹാരിപോട്ടര്‍ സിനിമകളുടെ പശ്ചാത്തലമായ ഹോഗ്‌വാര്‍ട്സ് സ്കൂളിന്റെ തീമിലുള്ള തൊപ്പികളും മാന്ത്രിക വടികളും സ്പെഷ്യല്‍ ബട്ടര്‍ ബിയറുമൊക്കെ ഇവിടെ ലഭ്യമാണ്. സ്റ്റോറിന്റെ അടിമുടി ലുക്കും ഹാരിപോട്ടര്‍ തീമിലാണ് ഒരുക്കിയിരിക്കുന്നത്. ഫീനിക്സ് പക്ഷിയുടേത് ഉള്‍പ്പെടെ വലിയ പ്രതിമകളും ഇവിടെ കാണാം. 2021 ജൂണിലാണ് സ്റ്റോറിന്റെ പ്രവര്‍ത്തനമാരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular