Sunday, May 19, 2024
HomeKeralaസംസ്ഥാന വിജിലൻസ് മേധാവിയും നാടുവിടാൻ ഒരുങ്ങുന്നു

സംസ്ഥാന വിജിലൻസ് മേധാവിയും നാടുവിടാൻ ഒരുങ്ങുന്നു

തിരുവനന്തപുരം: ഡിജിപി പദവിയിലുള്ള സംസ്ഥാന വിജിലൻസ് മേധാവി ടി.കെ. വിനോദ് കുമാര്‍ നാടുവിടാൻ ഒരുങ്ങുന്നു. അമേരിക്കയിലെ സര്‍വകലാശാലയില്‍ അധ്യാപക ജോലി സ്വീകരിക്കുന്നതിനായി വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് ഒന്നര വര്‍ഷത്തെ അവധി തേടി ടി.കെ.
വിനോദ് കുമാര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചാല്‍ അദ്ദേഹം വൈകാതെ തന്നെ അമേരിക്കയിലേക്ക് പോകും. ഫോറൻസിക് സയൻസിലാണ് അധ്യാപനത്തിനുള്ള ക്ഷണം. അനുമതി സര്‍ക്കാര്‍ നിഷേധിച്ചാല്‍, കേരളത്തില്‍ തുടരും. 2025 വരെയാണ് വിനോദ്കുമാറിന് സര്‍വീസുള്ളത്.

ഇപ്പോഴത്തെ സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദര്‍ബേഷ് സാഹിബ് വിരമിച്ചു കഴിഞ്ഞാല്‍, നാലു മാസത്തെ സര്‍വീസ് മാത്രമാണു വിനോദ്കുമാറിനുള്ളത്. ആറു മാസത്തെ സര്‍വീസ് ബാക്കിയുള്ളവരെ മാത്രമേ പോലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുകയുള്ളു. ഇതിനാല്‍ ഇനി സംസ്ഥാന പോലീസ് മേധാവിയാകാനുള്ള സാധ്യത കുറവാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലം മുതല്‍ തുടര്‍ച്ചയായി ആറു വര്‍ഷം ഇന്‍റലിജൻസ് എഡിജിപിയായിരുന്നു വിനോദ്കുമാര്‍. തുടര്‍ന്നു ഡിജിപിയായി കഴിഞ്ഞ ഓഗസ്റ്റില്‍ സ്ഥാനക്കയറ്റം ലഭിച്ചതോടെ വിജിലൻസ് മേധാവിയായി.

സംസ്ഥാന പോലീസ് മേധാവിയാകാനുള്ളവരുടെ അന്തിമ പാനലില്‍ ഉള്‍പ്പെട്ടിരുന്ന ടി.കെ. വിനോദ്കുമാര്‍ പോലീസ് മേധാവിയാകുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. എന്നാല്‍, അദ്ദേഹം വിജിലൻസ് തലപ്പത്ത് എത്തുകയായിരുന്നു.

അവധിയെടുത്ത് അമേരിക്കയിലേക്കു പോയാലും കരാര്‍ അവസാനിക്കുന്നതിന് അനുസരിച്ച്‌ അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിക്കും. തുടര്‍ന്നു വിരമിക്കും വരെ സര്‍വീസില്‍ തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular