Monday, May 6, 2024
HomeKeralaകോട്ടയം അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് ആൻഡ് ഇൻഫര്‍മേഷൻ ഫെയര്‍ ഒക്‌ടോബര്‍ 28ന്

കോട്ടയം അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് ആൻഡ് ഇൻഫര്‍മേഷൻ ഫെയര്‍ ഒക്‌ടോബര്‍ 28ന്

ഫിലാഡല്‍ഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷനും ഫിലാഡല്‍ഫിയ കോര്‍പറേഷൻ ഫോര്‍ ഏജിംഗിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28 അസംപഷൻ മാര്‍ത്തോമ്മാ ചര്‍ച്ച്‌ (10197, Northeast AVE, Philadelpiya, PA-19116) ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്പത് മുതല്‍ രണ്ട് വരെ ഹെല്‍ത്ത് ആൻഡ് ഇൻഫര്‍മേഷൻ ഫെയര്‍ നടത്തുന്നു.

കോട്ടയം അസോസിയേഷന്‍റെ പ്രവര്‍ത്തന മേഖലകള്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നതിന്‍റെ ഭാഗമായിട്ടും കൂടിയാണ് ഇതിനു നേതൃത്വം കൊടുക്കുന്നതെന്നും സമൂഹത്തിന്‍റെ ആവശ്യകത അറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവിയില്‍ മുൻതൂക്കം കൊടുക്കുമെന്നും കോട്ടയം അസോസിയേഷൻ പ്രസിഡന്‍റ് സണ്ണി കിഴക്കേമുറി പറഞ്ഞു.

ഇതരരാജ്യങ്ങളില്‍ നിന്നും കുടിയേറിയവര്‍ക്ക് ലഭിക്കുന്ന സൗജന്യമായ ആനുകൂല്യങ്ങള്‍ ഇന്ത്യൻ കമ്യൂണിറ്റിയിലും എത്തിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഡികെയര്‍, മെഡിക്കെയ്ഡ്, മെഡിഗാപ്, റിട്ടയര്‍മെന്‍റ് കാലത്തെ ആനുകൂല്യങ്ങള്‍, സോഷ്യല്‍ സെക്യൂരിറ്റി, സോഷ്യല്‍ സെക്യൂരിറ്റി സപ്ലിമെന്‍റ്, ഇതര സൗജന്യ ഹെല്‍ത്ത് ഇൻഷുറൻസുകളുടെ ലഭ്യത പ്രായഭേദമെന്യേ ലഭിക്കാവുന്ന നിയമോപദേശങ്ങള്‍, സാമ്ബത്തികവും തൊഴില്‍പരവുമായ സഹായങ്ങള്‍,

അഡല്‍റ്റ് ഡേ കെയര്‍, ഹോംകെയര്‍ സൗജന്യ യാത്രാ സഹായം, ഡോക്ടര്‍മാരുടെ ഹോം വിസിറ്റ്, സൗജന്യ ഭക്ഷണം, നഴ്സിംഗ് ഹോം, ഗ്രാന്‍റ്, എമര്‍ജൻസി അലര്‍ട്ട് സംവിധാനം തുടങ്ങിയ വിവിധ വിഷയങ്ങളെകുറിച്ചുള്ള സമ്ബൂര്‍ണ വിവരങ്ങള്‍ തികച്ചും സൗജന്യമായും മറ്റ് നിരവധി ആനുകൂല്യങ്ങളെ പറ്റിയുള്ള വിവരങ്ങളും ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലയാള ഭാഷയിലും വിവരങ്ങള്‍ പരിഭാഷപ്പെടുത്തുന്നതായിരിക്കും. സമയ ബന്ധിതമായ നിയന്ത്രണത്തിലൂടെയാണ് ഈ പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്നും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട അവകാശങ്ങളെക്കുറിച്ച്‌ അതാത് മേഖലകളിലെ പ്രഗത്ഭരായ വ്യക്തികള്‍ സെമിനാറുകള്‍ക്ക് നേതൃത്വം കൊടുക്കും. പങ്കെടുക്കുന്നവര്‍ക്കായി സൗജന്യ യാത്രാ സൗകര്യവും കൂടാതെ എല്ലാവര്‍ക്കും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിരിക്കുന്നതായും ഏതെങ്കിലും പ്രത്യേക വിഷയങ്ങളില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുവാനായി മുൻകൂട്ടി അറിയിക്കണമെന്നും സംഘാടകര്‍ അറിയിച്ചു.

സാബു ജേക്കബ്, ജോബി ജോര്‍ജ്, രാജൻ കുര്യൻ, ജെയിംസ് ആന്ത്രയോസ്, കൊട്ടാരം, ജോസഫ് മാണി, ജീമോൻ ജോര്‍ജ്, സാജൻ വര്‍ഗീസ്, ജോണ്‍ പി. വര്‍ക്കി, എബ്രഹാം ജോസഫ്, ജോണ്‍ മാത്യു വര്‍ക്കി, വര്‍ഗീസ് മാത്യു ഐപ്പ്, ജെയിസണ്‍ വര്‍ഗീസ്, വര്‍ക്കി പൈലോ, രാജു കുരുവിള, സെരിൻ കുരുവിള, സജ്ജു സക്കറിയ, സാബു പാമ്ബാടി, മാത്യു പാറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് ഹെല്‍ത്ത് ആൻഡ് ഇൻഫോര്‍മേഷൻ ഫെയറിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി: സണ്ണി കിഴക്കേമുറി – 215 327 7153, രാജൻ കുര്യൻ – 610 457 5868, സാബു ജേക്കബ് – 215 833 7895, ജെയിംസ് ആന്ത്രയോസ് – 215 776 5583, ജോബി ജോര്‍ജ് – 215 470 2400. www.kottayamassociation.org

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular