Saturday, May 18, 2024
HomeKeralaഅയ്മനത്ത് അങ്കണവാടി കെട്ടിടം നാടിനു സമര്‍പ്പിച്ചു

അയ്മനത്ത് അങ്കണവാടി കെട്ടിടം നാടിനു സമര്‍പ്പിച്ചു

റ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അയ്മനം ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച 44-ാം നമ്ബര്‍ അങ്കണവാടി കെട്ടിടം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.

വാസവൻ നാടിനു സമര്‍പ്പിച്ചു. കുഞ്ഞുങ്ങളും അമ്മമാരും എത്തുന്ന സങ്കേതം വളരെ മനോഹരമായിരിക്കണമെന്ന കാഴ്ചപ്പാടിലാണ് ഇപ്പോഴത്തെ അങ്കണവാടികളെല്ലാം പുതിയ രൂപത്തിലേക്ക് മാറുന്നതെന്നും അവരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന എല്ലാപ്രവര്‍ത്തനങ്ങളും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് അങ്കണവാടി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. ഷാജിമോൻ, അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ബിന്നു, ഗ്രാമപഞ്ചായത്ത് അംഗം പ്രസന്ന കുമാരി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular