Monday, May 6, 2024
HomeGulfസൗദി ദേശീയദിനാഘോഷത്തില്‍ പങ്കാളിയായി കേളിയും

സൗദി ദേശീയദിനാഘോഷത്തില്‍ പങ്കാളിയായി കേളിയും

റിയാദ്: തൊഴിലെടുക്കാനും മാന്യമായ ജീവിതം നയിക്കാനും അവസരമൊരുക്കിയ സൗദി അറേബ്യയുടെ 93ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച്‌ കേളി കലാസാംസ്കാരികവേദി.

മലസ് കിങ് അബ്ദുല്ല പാര്‍ക്കിനു സമീപം സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡൻറ് സെബിൻ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.

അതിവേഗം പുരോഗതിയിലേക്കു കുതിക്കുന്ന ഇന്നത്തെ സൗദി അറേബ്യയുടെ ഭാഗമാകാൻ കഴിഞ്ഞതില്‍ നമുക്കും അഭിമാനിക്കാമെന്നും ‘വിഷൻ 2030’ പൂര്‍ത്തിയാകുന്നതോടെ സൗദിയുടെ മുഖച്ഛായതന്നെ മാറുമെന്നും ലോക സമാധാനത്തിനായുള്ള സൗദിയുടെ ശ്രമങ്ങളും ദുരിതമനുഭവിക്കുന്നവര്‍ക്കായി രാജ്യം നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ്‌ തയ്യില്‍, ജോസഫ് ഷാജി, ഷമീര്‍ കുന്നുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പദയാത്ര നടത്തിയും കേക്ക് മുറിച്ചും കൂട്ടയോട്ടം നടത്തിയും മധുരം വിതരണം ചെയ്‌തും നടത്തിയ പരിപാടി പൊതുജനശ്രദ്ധ ആകര്‍ഷിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular