Saturday, May 18, 2024
HomeCinemaരഞ്ജൻ പ്രമോദിന്റെ ചിത്രത്തില്‍ മമ്മൂട്ടി, മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിര്‍മ്മാണം

രഞ്ജൻ പ്രമോദിന്റെ ചിത്രത്തില്‍ മമ്മൂട്ടി, മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിര്‍മ്മാണം

ഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകൻ. ഇതാദ്യമായാണ് മമ്മൂട്ടി നായകനാവുന്ന ചിത്രം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാക്കിയശേഷം രഞ്ജൻ പ്രമോദിന്റെ ചിത്രത്തില്‍ അഭിനയിക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം. ചിത്രത്തിന്റെ രചനയും രഞ്ജൻ പ്രമോദിന്റേതാണ്. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ ആണ് നിര്‍മ്മാണം. ലാല്‍ജോസ് സംവിധാനം ചെയ്ത രണ്ടാം ഭാവം എന്ന ചിത്രത്തിന് രചന നിര്‍വഹിച്ച്‌ വെള്ളിത്തിരയിലേക്ക് എത്തിയ രഞ്ജൻ പ്രമോദ് തിരക്കഥ എഴുതിയ മീശ മാധവൻ, മനസിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.മോഹൻലാല്‍ നായകനായ ഫോട്ടോഗ്രാഫര്‍ ആണ് രഞ്ജൻ പ്രമോദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

ദിലീഷ് പോത്തൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒ ബേബി ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.അതേസമയം മിഥുൻ മാനുവല്‍ തോമസിന്റെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ നയൻതാര ആണ് നായിക. അനശ്വര രാജൻ ആണ് മറ്റൊരു പ്രധാന താരം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ 18ന് ആരംഭിക്കാനാണ് തീരുമാനം. മഹേഷ് നാരായണൻ, മിഥുൻ മാനുവല്‍ തോമസ്, അമല്‍ നീരദ് എന്നിവരുടെ ചിത്രങ്ങളില്‍ അടുത്ത വര്‍ഷം മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular