Tuesday, May 7, 2024
HomeUSAകേരള സെന്റർ 2023 - ലെ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു

കേരള സെന്റർ 2023 – ലെ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു

നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഘലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ 2023 ലെ അവാർഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബർ 28 ശനിയാഴ്ച്ച 5:30 – ന് കേരള സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന മുപ്പത്തൊന്നാമത് വാർഷിക അവാർഡ്ദാന ചടങ്ങിൽ വച്ച് ഇവരെ ആദരിക്കുന്നതാണ്.

അമേരിക്കയിലെയും കേരളത്തിലെയും സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ നേതാക്കന്മാർ ഈ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കും. “പ്രഗൽഭരും സമൂഹനന്മക്കുവേണ്ടി പ്രവർത്തിക്കുന്നവരുമായ അമേരിക്കൻ മലയാളികളെ കേരള സെന്റർ 1992 മുതൽ ആദരിച്ചുവരുന്നു. എല്ലാ വർഷവും അവാർഡ് നോമിനികളെ ക്ഷണിക്കുകയും അവരിൽനിന്ന് ഓരോ കറ്റഗറിയിലെ ഏറ്റവും യോഗ്യരായവരെ അവാർഡ് കമ്മിറ്റി എതിരില്ലാതെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഈ വർഷം തെരഞ്ഞടുക്കപ്പെട്ടവരും കഴിഞ്ഞ വർഷങ്ങളിലെപോലെ പ്രതിഭാ സമ്പന്നർ തന്നെയാണ്” – കേരള സെന്റർ ട്രസ്റ്റി ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി മെമ്പറുമായ ഡോ. തോമസ് എബ്രഹാം പ്രസ്താവിച്ചു.

“സ്വന്തം പ്രവർത്തന രംഗത്ത് പ്രതിഭ തെളിയിക്കുകയും മറ്റുള്ളവർക്ക് നന്മ ചെയ്ത് സമൂഹ പുരോഗതിക്ക് സംഭാവന ചെയ്യുകയും ചെയ്യുന്ന അമേരിക്കൻ മലയാളികളെ ആദരിക്കുന്നതിൽ കേരള സെന്ററിന് വളരെ സന്തോഷമുണ്ടെന്നും, അവരുടെ മാതൃക മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണെന്നും” ഡയറക്ടർ ബോർഡിന്റെയും അവാർഡ് കമ്മിറ്റിയുടെയും ചെയർമാനായ ഡോ. മധു ഭാസ്കരൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.

ഈ വർഷം ആദരിക്കപ്പെടുന്നവർ: ബിസിനസ്

ഡോ. ശ്യാം കൊട്ടിലിൽ (ബാൾട്ടിമോർ, MD) – ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, സജീബ് കോയ (പിക്കറിംഗ്, ഒന്റാറിയോ, കാനഡ) – ബിസിനസ്, ഡോ. അന്ന ജോർജ് (ലോംഗ് ഐലൻഡ്, NY) – നഴ്സിംഗ്, ഡോ. ഷെൽബി കുട്ടി (ബാൾട്ടിമോർ, MD) – മെഡിസിൻ, അജയ് ഘോഷ് (ട്രംബുൾ, CT) – മീഡിയ ആൻഡ് ജേർണലിസം, ലതാ മേനോൻ (മിസ്സാഗ, ഒന്റാറിയോ, കാനഡ) – ലീഗൽ സർവീസസ്, ജയന്ത് കാമിച്ചേരിൽ (റീഡിങ്, PA ) – പ്രവാസി മലയാളം സാഹിത്യം, ഗോപാല പിള്ള (ഡാളസ്, TX ) – കമ്മ്യൂണിറ്റി സർവീസ്.

കേരള സെന്ററിന്റെ 2023- ലെ അവാർഡ് ജേതാക്കൾ: മുകളിൽ ഇടത്തുനിന്ന് – ഡോ. ശ്യാം കൊട്ടിലിൽ, സജീബ് കോയ, ഡോ. അന്ന ജോർജ്, ഡോ. ഷെൽബി കുട്ടി, അജയ് ഘോഷ്, ലതാ മേനോൻ, ജയന്ത് കാമിച്ചേരിൽ, ഗോപാല പിള്ള.

ഡോ. മധു ഭാസ്കരൻ ആയിരുന്നു അവാർഡ് കമ്മിറ്റി ചെയർമാൻ. ഡോ. തോമസ് എബ്രഹാം, ഡെയ്സി പി. സ്റ്റീഫൻ, വർക്കി എബ്രഹാം
എന്നിവരായിരുന്നു മറ്റു കമ്മിറ്റി അംഗങ്ങൾ.

കഴിഞ്ഞ മുപ്പത്തൊന്നു വർഷങ്ങളിൽ കേരള സെന്റർ ആദരിച്ച 170 ഓളം അമേരിക്കൻ മലയാളികൾ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ ശ്രമിക്കുന്നതിലും സേവനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുന്നതിലും വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അലക്സ് എസ്തപ്പാൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.

അവാർഡ്ദാന ചടങ്ങിനോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാ പരിപാടികളും വൈകുന്നേരം അത്താഴ വിരുന്നും ഉണ്ടായിരിക്കും ഈ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കുവാൻ നിങ്ങൾ ഓരോരുത്തരേയും കേരള സെന്ററിലേക്ക് ക്ഷണിക്കുന്നു. നിങ്ങളുടെ സീറ്റ് റിസേർവ് ചെയ്യുവാൻ കേരള സെന്ററുമായി ബന്ധപ്പെടുക: ഫോൺ 5163582000, email:kc@keralacenterny.com.

കൂടുതൽ വിവരങ്ങൾക്ക്: അലക്സ് കെ. എസ്തപ്പാൻ, പ്രസിഡന്റ്: 516 503 9387, തമ്പി തലപ്പിള്ളിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ: 516 5519868, രാജു തോമസ്
സെക്രട്ടറി 516 434 0669.

ജോസ് കാടാപുറം 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular