Sunday, May 19, 2024
HomeIndiaമാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ ഡല്‍ഹി പൊലീസ് റെയ്ഡ്; റെയ്ഡ് നടക്കുന്നത് ഡല്‍ഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30...

മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ ഡല്‍ഹി പൊലീസ് റെയ്ഡ്; റെയ്ഡ് നടക്കുന്നത് ഡല്‍ഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30 ഇടങ്ങളില്‍

ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും വീടുകളില്‍ റെയ്ഡ്.

ഡല്‍ഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ വ്യാപക പരിശോധന നടത്തുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌.സി.ആര്‍.എ) ലംഘിച്ച്‌ വിദേശ ധനസഹായം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ക്ലിക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തരം പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.

യു.എ.പി.എ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി പൊലീസിന്‍റെ നടപടി. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എഴുത്തുകാരി ഗീത ഹരിഹരന്‍റെയും സാഹിത്യകാരൻ സൊഹൈല്‍ ഹാഷ്മിയുടെയും വീടുകളില്‍ റെയ്ഡ് നടക്കുന്നതായും വിവരമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular