Tuesday, May 7, 2024
HomeGulfഗള്‍ഫ് രാജ്യങ്ങള്‍ക്ക് ശല്യമായി പാക്കിസ്ഥാനി യാചകരും പോക്കറ്റടിക്കാരും

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ശല്യമായി പാക്കിസ്ഥാനി യാചകരും പോക്കറ്റടിക്കാരും

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു പിടിയിലാകുന്ന യാചകരില്‍ 90 ശതമാനവും പാക്കിസ്ഥാൻകാരാണെന്നു റിപ്പോര്‍ട്ട്.
പ്രവാസി പാക്കിസ്ഥാനികള്‍ക്കായുള്ള സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി മുന്പാകെ പ്രവാസികാര്യ മന്ത്രാലയം സെക്രട്ടറി സുല്‍ഫിക്കര്‍ ഹൈദരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാക്കിലെയും ഇറാനിലെയും സൗദി അറേബ്യയിലേയുമൊക്കെ ജയിലുകളില്‍ നിരവധി പാക്കിസ്ഥാൻ യാചകരാണു കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മെക്ക ഗ്രാൻഡ് മോസ്ക് പരിസരത്തുനിന്ന് പിടിയിലാകുന്ന പോക്കറ്റടിക്കാരില്‍ ഭൂരിഭാഗവും പാക്കിസ്ഥാനികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനി യാചകരാല്‍ തങ്ങളുടെ ജയിലുകള്‍ നിറഞ്ഞുകവിയുകയാണെന്ന് സൗദിയും ഇറാക്കും ആരോപിക്കുന്നുണ്ടെന്നും രാജ്യത്തിനിത് അങ്ങേയറ്റം നാണക്കേടാണെന്നും സുള്‍ഫിക്കര്‍ ഹൈദര്‍ പറഞ്ഞു.

ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനെന്ന വ്യാജേനയാണു പാക്കിസ്ഥാനി യാചകരും പോക്കറ്റടിക്കാരുമെല്ലാം സൗദിയിലെത്തുന്നത്. അവിടെനിന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കുന്നു. വിലക്കയറ്റം പാക്കിസ്ഥാൻ ജനതയെ വലിയ ദുരിതത്തിലാണ് എത്തിച്ചിരിക്കുന്നത്. രാജ്യത്തെ 39.4 ശതമാനം പേര്‍ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നാണു ലോകബാങ്ക് റിപ്പോര്‍ട്ടിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular